Latest NewsNewsInternational

കൊറോണസ് വൈറസ് ചൈനയിലെ എല്ലാ പ്രവിശ്യകളിലേയ്ക്കും വ്യാപിച്ചു : മരണ നിരക്ക് ഉയരുന്നു : സ്ഥിതി അതീവ ഗുരുതരം

ബീജിംഗ് : ചൈനയിലെ എല്ലാ പ്രവിശ്യകളിലും കൊറോണവൈറസ് ബാധ വ്യാപിച്ചു. ജനുവരി 29 വരെയുള്ള കണക്കനുസരിച്ച് ചൈനയില്‍ 7,711 പേരില്‍ കൊറോണ ബാധ സ്ഥരീകരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 38 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഒരു ദിവസത്തെ എറ്റവും ഉയര്‍ന്ന മരണ സംഖ്യയാണ് ഇത്. ആകെ 170 പേര്‍ ഇത് വരെ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇന്ന് യോഗം ചേരും. ചൈനയ്ക്ക് പുറമേ 20 രാജ്യങ്ങളില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട

Read Also : ഇന്ത്യയിലെ ആദ്യ കൊറോണ കേസ് കേരളത്തില്‍ സ്ഥിരീകരിച്ചു

വൈറസ് ബാധ ഭീതിക്കിടെ ചൈനയില്‍ പല നഗരങ്ങളിലും മാസ്‌കുകള്‍ ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ക്ക് ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.ടിബറ്റിലാണ് ഏറ്റവും ഒടുവിലായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ജപ്പാന്‍ ചൈനയില്‍ നിന്നൊഴിപ്പിച്ച 200 പേരില്‍ 3 പേര്‍ക്ക് വൈറസ് ബാധയുള്ളതായി കണ്ടെത്തി. അമേരിക്ക ചൈനയില്‍ നിന്നൊഴിപ്പിച്ച 200 പേരില്‍ വൈറസ് ബാധ ഉണ്ടോയെന്നറിയാനുള്ള പരിശോധനകള്‍ തുടരുകയാണ്. ചൈനയ്ക്ക് പുറത്തുള്ള കൊറോണ ബാധിതരുടെ എണ്ണം കുറവാണെങ്കിലും വലിയ തോതില്‍ രോഗബാധ പടരാന്‍ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ ഭയം. അത് കൊണ്ട് തന്നെ വൈറസ് ബാധ തടയാന്‍ ലോകരാജ്യങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. </p>

ഇതിനിടെ വൈറസിനെതിരായ വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനായി ചൈന റഷ്യയുടെ സഹായം തേടിയിട്ടുണ്ട്. കൊറോണ വൈറസിന്റെ ജനിതക ഘടന ഇതിനായി ചൈന റഷ്യക്ക് കൈമാറിക്കഴിഞ്ഞു. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ കുടുങ്ങിപ്പോയവരെ ഒഴിപ്പിക്കാന്‍ എല്ലാ സഹായവും ചെയ്യുമെന്ന് ചൈനീസ് ഭരണകൂടം അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button