
പൂനെ: ട്രാഫിക് ചട്ടങ്ങള്‍ ലംഘിച്ച് ബൈക്കുമായി റോഡിലെത്തിയ ഫ്രീക്കന്‍ പയ്യന് ഹെല്‍മറ്റ്, നിയമവിധേയമല്ലാത്ത നമ്പര്‍ പ്ലേറ്റുമായി ഇരുചക്രവാഹനമോടിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ ഇതിന് കിടിലന്‍ മറുപടിയുമായി പൂനെ പൊലീസും എത്തി. മറുപടി മാത്രമല്ല നല്ല പണിയും കൊടുത്തു
ചൊവ്വാഴ്ചയാണ് ചട്ടങ്ങള്‍ ലംഘിച്ച് ഇരുചക്രവാഹനമോടിക്കുന്ന യുവാവിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ‘ഖാന് സാഹബ്’ എന്ന എഴുത്തിനൊപ്പം കിരീടവും ഉള്‍പ്പെടുത്തിയായിരുന്നു യുവാവിന്റെ നമ്പര്‍ പ്ലേറ്റ്. മോട്ടോര്‍ വാഹന നിയമങ്ങള്‍ അനുസരിച്ച് നമ്പറല്ലാതെ വേറെ ഒന്നും നമ്പര്‍ പ്ലേറ്റില്‍ എഴുതുന്നത് ശിക്ഷാര്‍ഹമാണ്. ട്വിറ്ററിലും ഫേസ്ബുക്കിലും ഖാന് സാഹബ് വൈറലായതോടെ കിടിലന്‍ മറുപടിയാണ് പൂനെ ട്രാഫിക്ക് പൊലീസ് നല്‍കിയത്.
https://twitter.com/Chandra75615686/status/1222019436665696256
ഖാന് സാഹിബിന് കൂള്‍ ആവണമായിരുന്നു
ഖാന് സാഹിബിന് ഹെയര്‍സ്റ്റൈല്‍ കാണിക്കണമായിരുന്നു
ഖാന് സാഹിബിന് ഹിറോ ബൈക്ക് ഓടിക്കണമായിരുന്നു
എന്നാല്‍ ഖാന് സാഹിബിന് നിയമം അനുസരിക്കാന്‍ അറിയില്ല
ഇങ്ങനെ പോയാല്‍ എങ്ങനെയാവും എന്നായിരുന്നു പൂനെ ട്രാഫിക്ക് പൊലീസിന്റെ മറുപടി. മാത്രവുമല്ല വാഹനത്തിന്റെ നമ്പര്‍ ഉപയോഗിച്ച് യുവാവിനെ കണ്ടുപിടിച്ച് പിഴ ശിക്ഷയും പൊലീസ് കൊടുത്തു.
Post Your Comments