KeralaLatest NewsNews

മഹാശൃംഖലയ്ക്ക് ശേഷം കെഎം ബഷീര്‍ വീണ്ടും ഇടത് വേദിയില്‍; പാര്‍ട്ടി മാറുന്നതിനെക്കുറിച്ച്‌ മുസ്ലിം ലീഗ് നേതാവ് പറഞ്ഞത്

മനുഷ്യശൃംഖലയില്‍ പങ്കെടുത്തത് അദ്ദേഹം പ്രസിഡന്റായ ബാങ്കിന്റെ പേരില്‍ നടത്തിയ അഴിമതി മറച്ചുവയ്ക്കാനാണെന്ന ആരോപണം ഉയര്‍ന്നിരുന്നു

മലപ്പുറം: മഹാശൃംഖലയ്ക്ക് ശേഷം മുസ്ലിം ലീഗ് നേതാവ് കെഎം ബഷീര്‍ വീണ്ടും ഇടത് വേദിയില്‍. എല്‍ഡിഎഫ് നടത്തിയ മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്തതിന് പാര്‍ട്ടിയില്‍ നിന്നും അച്ചടക്ക നടപടി നേരിട്ട മുസ്ലിം ലീഗ് പ്രാദേശിക നേതാവാണ് കെഎം ബഷീര്‍. ഇത്തവണ എല്‍ഡിഎഫ് ഘടകകക്ഷിയായ ഐഎന്‍എല്‍ മലപ്പുറത്ത് സംഘടിപ്പിച്ച പൗരത്വ ഭേദഗതിക്ക് എതിരായ പ്രതിഷേധ പരിപാടിയിലാണ് കെഎം ബഷീര്‍ പങ്കെടുത്തത്.

എന്നാൽ, പാര്‍ട്ടി മാറുന്നതിനെക്കുറിച്ച്‌ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി. പൗരത്വ നിയമത്തിനെതിരായ സമരങ്ങളില്‍ ഇനിയും പാര്‍ട്ടി നോക്കാതെ പങ്കെടുക്കുമെന്ന് ബഷീര്‍ പറഞ്ഞു. അതേസമയം, ബഷീര്‍ എല്‍ഡിഎഫ് മനുഷ്യശൃംഖലയില്‍ പങ്കെടുത്തത് അദ്ദേഹം പ്രസിഡന്റായ ബാങ്കിന്റെ പേരില്‍ നടത്തിയ അഴിമതി മറച്ചുവയ്ക്കാനാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.

ALSO READ: മത സൗഹാർദ്ദത്തിന് മാതൃകയായി ഒരു നാട്; ജാതിയും മതവും മറന്ന് ഒരു നൂറ്റാണ്ട് മുമ്പ് മുടങ്ങിയ ഉത്സവം ഗംഭീരമാക്കി ഏഴൂര്‍ ഗ്രാമം

ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് നടത്തുന്ന അന്വേഷണത്തില്‍ നിന്ന് സര്‍ക്കാര്‍ സഹായത്തോടെ രക്ഷപ്പെടാനാണ് പുതിയ നീക്കമെന്നും ആക്ഷേപമുയരുന്നുണ്ട്. എന്നാല്‍ ആരോപണത്തിന് പിന്നില്‍ തരംതാണ രാഷ്ട്രീയം മാത്രമാണെന്നായിരുന്നു ബഷീറിന്റെ പതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button