CricketLatest NewsNewsSports

അവഗണനയിലും തിളങ്ങി സഞ്ജു ; പകരക്കാരനായി ഇറങ്ങി സൂപ്പര്‍ ക്യാച്ച് എടുത്ത് താരം ; വീഡിയോ

ഏറെ നാളുകളായി ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിട്ടും നല്ലൊരു അവസരം ലഭിക്കാത്ത താരമാണ് സഞ്ജു സാംസണ്‍. 2015 ല്‍ സിംബാവെക്കിതിരെ ടീമില്‍ ഇടം നേടിയ സഞ്ജുവിന് അവസാന കളിയിലാണ് അവസരം ലഭിച്ചത് പിന്നീട് 4 വര്‍ഷം കാത്തിരിക്കേണ്ടി വന്നു തിരിച്ചെത്താന്‍ 3 ട്വന്റി 20 പരമ്പരകളില്‍ ടീമില്‍ ഇടം നേടിയിട്ടും 1 കളി മാത്രമാണ് താരത്തിന് അവസരം ലഭിച്ചത്. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന പരമ്പരയിലും സഞ്ജുവിന് ഇറങ്ങാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ സഞ്ജുവിന്റെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്.

ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ന്യൂസിലന്‍ഡ് ബാറ്റിംഗിന്റെ തുടക്കത്തില്‍ പകരക്കാരന്റെ റോളില്‍ ഫീല്‍ഡറായി ഗ്രൗണ്ടിലുണ്ടായിരുന്ന സഞ്ജു സാംസണ്‍ കിട്ടിയ അവസരം കൃത്യമായി വിനിയോഗിച്ചാണ് മടങ്ങിയത്. ഒരു സൂപ്പര്‍ ക്യാച്ച് എടുത്തായിരുന്നു സഞ്ജുവിന്റെ മടക്കം.

https://twitter.com/i/status/1222506652827635713

ഷാര്‍ദുല്‍ ഠാക്കൂര്‍ എറിഞ്ഞ ആറാം ഓവറിലായിരുന്നു സഞ്ജുവിന്റെ സൂപ്പര്‍ പ്രകടനം. ഠാക്കൂറിന്റെ ഒരു വൈഡ് ഷോര്‍ട്ട് പിച്ച് പന്ത് ഗപ്റ്റില്‍ അതിര്‍ത്തി കടത്താന്‍ ശ്രമിക്കുകയായിരുന്നു. ഡീപ് പോയിന്റില്‍ നിന്ന് വലത്തോട്ട് ഓടിയ സഞ്ജു മൂന്നോട്ട് വീണ് പന്ത് വിദഗ്ദമായി കൈപ്പിടിയിലൊതുക്കുകയായിരുന്നു. കിട്ടിയ അവസരം ക്യത്യമായി വിനിയോഗിച്ച് സൂപ്പര്‍ ക്യാച്ചെടുത്ത സഞ്ജുവിന് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button