Latest NewsNewsIndia

സ്ത്രീകളുടെയും, താഴേക്കിടയില്‍ ഉള്ളവരുടെയും ഉന്നമനത്തിലാണ് ഞങ്ങള്‍ ശ്രദ്ധിച്ചത്; ഈ ദശകത്തിലും അത് തുടരും; ബജറ്റ് സമ്മേളനത്തിന് മുമ്പ് പ്രതികരണവുമായി നരേന്ദ്ര മോദി

ന്യൂഡൽഹി: ബജറ്റ് സമ്മേളനത്തിന് മുമ്പ് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം പുറത്തു വന്നു. സ്ത്രീകളുടെയും, താഴേക്കിടയില്‍ ഉള്ളവരുടെയും ഉന്നമനത്തിലാണ് ഞങ്ങള്‍ ശ്രദ്ധിച്ചത്. ഈ ദശകത്തിലും അത് തുടരും. പ്രധാന മന്ത്രി പറഞ്ഞു. ബജറ്റ് സമ്മേളനത്തില്‍ രാജ്യം നേരിടുന്ന സാമ്പത്തിക വിഷയങ്ങളെക്കുറിച്ച് പാര്‍ലമെന്റില്‍ വിപുലമായ ചര്‍ച്ചകള്‍ നടത്തണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

‘2020ലെ ആദ്യത്തെ സമ്മേളനമാണ്. ഈ ദശകത്തിലെ ആദ്യ പാര്‍ലമെന്റ് സമ്മേളനവും. ഈ ദശകത്തില്‍ മികച്ച ഭാവി ഉറപ്പാക്കാനായി നമ്മള്‍ എല്ലാവരും ശ്രമിക്കണം. ശക്തമായ അടിത്തറയും നല്‍കണം. സാമ്പത്തിക പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമ്മേളനമാണിത്. ഈ വിഷയത്തില്‍ ഇരുസഭകളിലും ഗുണകരമായ ചര്‍ച്ചകള്‍ വേണമെന്നാണ് ആവശ്യപ്പെടുന്നത്’, പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അഭിസംബോധനയോടെയാണ് സമ്മേളനത്തിന് തുടക്കമായത്. ഫെബ്രുവരി 11ന് സമ്മേളനത്തിന്റെ ആദ്യ ഘട്ടം അവസാനിക്കും. രണ്ടാം ഘട്ടം മാര്‍ച്ച് 2 മുതല്‍ ഏപ്രില്‍ 3 വരെ നീളും.

ALSO READ: സിഎഎ പാസാക്കിയതില്‍ താന്‍ സന്തുഷ്ടന്‍ ; ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35 എ എന്നിവ റദ്ദാക്കിയത് ചരിത്രപരമായ തീരുമാനം : രാഷ്ട്രപതി

സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി എന്നിവയ്‌ക്കെതിരെ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റില്‍ പ്രതിഷേധങ്ങള്‍ നയിക്കുന്നതിനിടെയാണ് ബജറ്റ് സമ്മേളനം. ബജറ്റ് സമ്മേളനത്തിനായി പാര്‍ലമെന്റില്‍ പ്രവേശിക്കുന്നതിന് മുന്‍പാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button