KeralaLatest NewsNews

കേരളത്തില്‍ കൊറോണ വെെറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതികരണവുമായി മോഹന്‍ലാല്‍

കൊച്ചി: കേരളത്തില്‍ കൊറോണ വെെറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതികരണവുമായി മലയാളത്തിന്റെ നടന വിസ്‌മയം മോഹന്‍ലാല്‍. കൊറോണയെ നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു കേരളത്തിലെ ജനങ്ങള്‍ക്ക് സൂപ്പര്‍താരം ധെെര്യം പകര്‍ന്നത്.

പ്രളയത്തേയും നിപയേയും അതിജീവിച്ചവരാണ് നമ്മൾ. കൊറോണയും നമ്മൾ അതിജീവിക്കും. കേരളത്തിൽ നിന്നും ഒരു നോവൽ കൊറോണാ വൈറസ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തു. ഭയവും ആശങ്കയും അല്ല, ജാഗ്രതയാണ് വേണ്ടത്. മോഹന്‍ലാല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. ഇതോടൊപ്പം പൊതുജനങ്ങള്‍ക്കുള്ള മുന്‍കരുതലുകളും താരം പങ്കുവച്ചിട്ടുണ്ട്.

മോഹന്‍ലാലിന്‍റെ പോസ്റ്റിന് ലഭിക്കുന്നത് വ്യത്യസ്തമായ പ്രതികരണങ്ങളാണ്. ചിലര്‍ താരത്തിന്‍റെ വാക്കുകളെ പ്രശംസിക്കുകയും നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. എന്നാല്‍ മറ്റുചിലര്‍ താരത്തെ വിമര്‍ശിച്ചും രംഗത്തെത്തിയിട്ടുണ്ട്. പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളുടേയും മറ്റും സാഹചര്യത്തില്‍ നിശബ്ദത പാലിച്ച മോഹന്‍ലാല്‍ ഇപ്പോള്‍ പ്രതികരിച്ചതിനെയാണ് ചിലര്‍ വിമര്‍ശിക്കുന്നത്.

ALSO READ: കൊറോണ വൈറസിന്റെ വാഹകർ വവ്വാല്‍ തന്നെ..? ലോകത്തെ പ്രധാനലാബുകളില്‍ 24 മണിക്കൂറും പരീക്ഷണങ്ങൾ

ചെെനയിലെ വുഹാനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ഥിനിയ്ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. വിദ്യാര്‍ഥിനി ഇപ്പോള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഐസൊലേഷൻ വാര്‍ഡിലാണ് ചികിത്സ നല്‍കുന്നത്. വിദ്യാര്‍ഥിനിയുടെ നില ഗുരുതരമല്ലെന്നും ആശങ്കപ്പെടാനില്ലെന്നും ആരോഗ്യ മന്ത്രി കെ.കെ ശെെലജ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button