Latest NewsNewsIndiaInternational

കൊറോണ വൈറസ്: വുഹാനിലെ വഴിയരികിൽ മരിച്ചുകിടക്കുന്ന മനുഷ്യൻ; കൊറോണ ഭീതിയിൽ ജനങ്ങൾ; മലയാളികൾ ഉൾപ്പെടുന്ന ഇന്ത്യൻ ദൗത്യ സംഘം ചൈനയിലേക്ക്

വുഹാൻ: കൊറോണ വൈറസിന്റെ ഭീതിയിൽ ചൈനക്കാർ ഓരോ രാത്രിയും തള്ളി നീക്കുമ്പോൾ വഴിയരികിൽ മരിച്ചു വീഴുന്ന അനാഥ മൃതദേഹങ്ങൾ അവരെ വീണ്ടും ഭയപ്പെടുത്തുന്നു. ഇങ്ങനെ വഴിയരികിൽ മരിച്ചുകിടക്കുന്ന ഒരു മനുഷ്യന്റെ ചിത്രമാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.

ജീവൻ വെടിഞ്ഞ അവസ്ഥയിൽ ഒരു കൈയിൽ ഷോപ്പിംഗ് ബാഗുമായി കിടക്കുന്ന ഈ നരച്ചമുടിക്കാരന്റെ അരികിലിരുന്ന് രോഗപ്രതിരോധത്തിനായുള്ള സ്യൂട്ട് ധരിച്ച ഒരാൾ പരിശോധന നടത്തുന്നതും ചിത്രത്തിൽ കാണാവുന്നതാണ്. വാർത്താ ഏജൻസിയായ എ.എഫ്.പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതോടൊപ്പം തന്നെ വുഹാനിൽ ഏതാനും മനുഷ്യർ ഹൊറർ സിനിമകളിലെ പ്രേത കഥാപാത്രങ്ങളെപ്പോലെ ചലനമറ്റ് താഴേക്ക് വീഴുന്നതിന്റെ വീഡിയോകളും സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇവർക്കരികിലേക്ക് ഹാസ്മാത് സ്യൂട്ടുകളും ഗ്യാസ് മാസ്കുകളും ധരിച്ച മെഡിക്കൽ ഉദ്യോഗസ്ഥർ രക്ഷിക്കാനായി ഓടിയടുക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്. എന്നാൽ ഈ വീഡിയോകൾ വസ്തുതാപരമാണോ എന്ന കാര്യം ഇനിയും തീർച്ചപ്പെടുത്താൻ സാധിച്ചിട്ടില്ല. ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ ബാധയുമായി ബന്ധപ്പെട്ട പേടിപ്പെടുത്തുന്ന കഥകൾ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

ALSO READ: കൊറോണ വൈറസ് ; സംസ്ഥാനത്ത് 1053 പേര്‍ നിരീക്ഷണത്തില്‍ ; വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മന്ത്രി കെ.കെ. ശൈലജ

അതേസമയം, ചൈനയിലേക്ക് അഞ്ച് അംഗ ഇന്ത്യൻ ദൗത്യസംഘം പുറപ്പെട്ടു. സംഘത്തിൽ രണ്ട് മലയാളികളും ഉണ്ട്. നിപ, പ്രളയം തുടങ്ങിയവ കേരളത്തിൽ സംഭവിച്ചപ്പോൾ ഇവർ ദൗത്യ സംഘങ്ങളിൽ പ്രവർത്തിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button