CricketLatest NewsNewsSports

നാലാം ട്വന്റി20യില്‍ സഞ്ജു ഓപ്പണര്‍ റോളില്‍ ; ടോസ് അറിയാം

ഇന്ത്യക്കെതിരായ നാലാം ട്വന്റി20യില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ഇന്ത്യയെ ബാറ്റിങിനയച്ചു. കഴിഞ്ഞ മത്സരത്തിലും ടോസ് നേടിയ ന്യൂസിലാന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇന്നത്തെ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇറങ്ങുന്നുണ്ട്. രോഹിത് ശര്‍മ്മക്ക് പകരക്കാരനായാണ് താരം ടീമില്‍ എത്തിയത്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് വേണ്ടി സഞ്ജു ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും

കൂടാതെ രണ്ട് മാറ്റങ്ങള്‍ കൂടി ടീമിലുണ്ട്. മുഹമ്മദ് ഷമിക്ക് പകരം നവ്ദീപ് സൈനിയും രവീന്ദ്ര ജഡേജയ്ക്ക് പകരം വാഷിംഗ്ടണ്‍ സുന്ദറും ടീമിലെത്തി. അതെ സമയം ന്യൂസിലാന്‍ഡ് നിരയില്‍ പരിക്ക് മൂലം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ കളിക്കുന്നില്ല. ക്യാപ്റ്റന്റെ അഭാവത്തില്‍ ടിം സൗത്തിയാവും ന്യൂസിലാന്‍ഡിനെ ഇന്നത്തെ മത്സരത്തില്‍ നയിക്കുക. അതുപോലെ മോശം ഫോമില്‍ കളിക്കുന്ന കോളിന്‍ ഡി ഗ്രാന്‍ഹോമിന് പകരം ടോം ബ്രൂസ് കളിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button