Latest NewsNewsIndia

കൊറോണ വൈറസിനെ തടയാന്‍ ചാണകവും ഗോമൂത്രവും മതിയെന്ന് ഹിന്ദു മഹാസഭ അധ്യക്ഷൻ 

കൊറോണ വൈറസ് ബാധയ്ക്ക് പുതിയ ചികിത്സാ രീതിയുമായി രംഗത്തുവന്നിരിക്കുകയാണ് ഹിന്ദുമഹാസഭാ അധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ്. ചാണകവും  ഗോമൂത്രവും ഉപയോഗിച്ച് രോഗബാധ ചികിത്സിച്ചു മാറ്റാമെന്നാണ് ചക്രപാണി മഹാരാജിന്റെ വാദം. വൈറസിനെ ഇല്ലാതാക്കാൻ പ്രത്യേക യജ്ഞം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയതായി ഐഎഎൻഎസ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.

ചാണകവും ഗോമൂത്രവും കഴിക്കുന്നത് രോഗബാധ തടയും. ശരീരത്തിൽ ചാണകം തേക്കുകയും മന്ത്രം ജപിക്കുന്നതും വൈറസ് ബാധ തടയുമെന്നാണ് അവകാശവാദം. ലോകത്തിന് ഭീഷണിയായ വൈറസിനെ ഉന്മൂലനം ചെയ്യാൻ പ്രത്യേക യജ്ഞം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

നിരവധി വ്യാജപ്രചരണങ്ങൾ കൊറോണ വൈറസ് ബാധയെ പറ്റി സോഷ്യൽ മീഡിയിൽ നടക്കുമ്പോഴാണ് വിചിത്രമായ പ്രസ്താവനയുമായി ചക്രപാണി മഹാരാജ് രംഗത്ത് എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button