KeralaLatest NewsNews

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ കടക്കെണിയില്‍ നിന്ന് കരകയറ്റാന്‍ പുത്തന്‍ മോഡലുമായി 400 പുതിയ ബസുകള്‍ നിരത്തിലിറക്കാന്‍ ഗതാഗതവകുപ്പിന്റെ തീരുമാനം. കെ.എസ്.ആര്‍.ടി.സിയുടെ പുതുപുത്തന്‍ ബസുകളാണ് രണ്ടു മാസങ്ങള്‍ക്കകം നിരത്തിലെത്തുന്നത്! കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആദ്യഘട്ടത്തില്‍ 400 ബസുകളാണ് വാങ്ങുക. ഇതില്‍ 200 എണ്ണം കെ.എസ്.ആര്‍.ടി.സിയുടെ റീജിയണല്‍ വര്‍ക്ക്‌ഷോപ്പുകളിലും ബാക്കി 200 എണ്ണം അതാത് ബസ് കമ്പനികളുടെ ഫാക്ടറികളിലും ബോഡി നിര്‍മ്മിക്കും. ബസ് കമ്ബനികളില്‍ നിന്നുതന്നെ ബോഡി നിര്‍മ്മിച്ച് വാങ്ങുന്നത് സംസ്ഥാനത്ത് ആദ്യമാണ്. മറ്റു ചില സംസ്ഥാനങ്ങളില്‍ ഇത് നേരത്തെ പരീക്ഷിച്ചതാണ്.

Read Also : കെ.എസ്.ആര്‍.ടി.സി നഷ്ടങ്ങളുടെ കണക്കില്‍ മുന്നിലാണെങ്കിലും വരുമാനത്തില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്

കെ.എസ്.ആര്‍.ടി.സിക്ക് പുതിയ 1000 ബസുകള്‍ വാങ്ങുമെന്ന് ഒരു മാസത്തിനു മുന്‍പ് യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ആദ്യ ഘട്ടമായാണ് 400 ബസുകള്‍ നിരത്തിലിറക്കുന്നത്.

ഭാരത് സ്റ്റേജ് 6 വിഭാഗത്തില്‍ പെടുന്ന ബസുകളാണ് വാങ്ങുന്നത്. മികച്ച ഇന്ധന ക്ഷമതയും മലിനീകരണ തോത് കുറവും ഈ ബസുകളുടെ പ്രത്യേകതയായിരിക്കും. ഒരു ബസിന്റെ ഷാസിക്ക് 14 ലക്ഷം രൂപയോളമാകും. മുന്‍പ് ഇറങ്ങിയ മോഡലുകളില്‍ നിന്നും വ്യത്യസ്തമായി ആന്റിലോക്ക് ബ്രേക്ക് സിസ്റ്റം (എ.ബി.എസ് ), ജി.പി.എസ് എന്നീ സംവിധാനങ്ങളും സുരക്ഷയുടെ ഭാഗമായി പുതിയ ബസുകളില്‍ ഉണ്ടാകും

shortlink

Related Articles

Post Your Comments

Related Articles


Back to top button