Latest NewsKeralaNews

കോൺഗ്രസ്സ് – സി.പി.എം ഗൂഢ നീക്കം നാളെ മുസ്ലിം സമുദായം തിരിച്ചറിയും – ഡി. അശ്വനി ദേവ്

പൗരത്വം നഷ്ട്ടപ്പെടുമെന്ന് കള്ളക്കഥകള്‍ ഉണ്ടാക്കി മുസ്ലീം ന്യൂന പക്ഷത്തെ തെരുവില്‍ ഇറക്കിയ CPM-കോൺഗ്രസ്സ് ഗൂഢനീക്കം നീക്കം നാളെ മുസ്ലിം സമുദായത്തിലെ വിവേകമുള്ളവർ തിരിച്ചറിയുമെന്നും അന്ന് കോൺഗ്രസ്സും സി.പി.എമ്മും മറുപടി പറയേണ്ടിവരുമെന്നും ബി. ജെ. പി ജില്ലാ ജനറല്‍ സെക്രട്ടറി ഡി. അശ്വനി ദേവ്. പറഞ്ഞു.

മതത്തിന്റെ പേരിൽ ഭാരതത്തെ വെട്ടി മുറിച്ച് മത രാഷ്ട്രമായ പാകിസ്ഥാൻ ഉണ്ടാക്കാൻ കൂട്ടുനിന്നവർ ഇന്ന് മതേതരത്വം വിളമ്പുന്നത് ജനങ്ങളെ പറ്റിക്കാനാണ്. ആശയപരമായും ആദർശ പരമായും നരേന്ദ്രമോദി സർക്കാരിനെ എതിരിടാൻ സാധിക്കാത്തവർ പൗരത്വത്തിന്റെ പേര് പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഒരു ഇന്ത്യൻ മുസ്ലിമിനും ഇവിടെ പൗരത്വം നഷ്ടപ്പെടുവാൻ ഭാരതീയ ജനതാ പാർട്ടി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ജന ജാഗരൺ സമിതി മാരാരിക്കുളം തെക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ജന ജാഗരണ സദസ്സ് ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

റോഹിൻഗ്യൻ മുസ്ലിംങ്ങൾക്ക് പൗരത്വംവും ഭൂമിയും നൽകാൻ ആക്രോശിക്കുന്ന ഇടതു പക്ഷവും വലതുപക്ഷവും ആദ്യം ചെങ്ങറയിലെ ആദിവാസികൾക്കും മാരാരിക്കുളത്തെ വള്ളവും വീടും വലയും നഷ്ടപെട്ട മത്സ്യത്തൊഴിലാളികൾക്കും വീടും സ്ഥലവും നൽകണം, മുഖ്യ പ്രഭാഷണം നടത്തിയ ബി ജെ പി സംസ്ഥാന സമിതി അംഗം TK അരവിന്ദാക്ഷൻ ആവശ്യപ്പെട്ടു.

വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ഹരി നാരായണൻ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. രാജ്യ സുരക്ഷയ്ക്കായി നടപ്പാക്കിയ നിയമത്തെ ചിലർ തെറ്റിദ്ധരിപ്പിച്ച് വളച്ചൊടിക്കുകയാണെന്നും, എല്ലാ ദേശ സ്നേഹികളും നിയമത്തിന് അനുകൂലമാണെന്നും കട അടക്കുവാൻ വ്യാപാരികൾ ഒരു തീരുമാനവും എടുത്തിട്ടില്ല എന്നും ഭീഷണി പ്പെടുത്തിയാണ് പലരെയും കട അടപ്പിക്കുന്നത് എന്നും അദ്ധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

ജനജാഗരണ സമിതി മാരാരിക്കുളം തെക്ക് പഞ്ചായത്ത് സംയോജകൻ ജി.മുരളീധരൻ യോഗത്തിന് സ്വാഗതം ആശംസിച്ചു. BJP നിയോജക മണ്ഡലം , മുൻ പ്രസിഡന്റ് ജി.വിനോദ് കുമാർ, നിയോജക മണ്ഡലം പ്രസിഡന്റ് സജി.പി.ദാസ് മറ്റു ഭാരവാഹികളായ CP.മോഹനൻ, ജ്യോതി രാജീവ് , സുനിൽ കുമാർ, രതീഷ്, പങ്കജാക്ഷൻ, ധനേഷ്, ബിന്ദുവിലാസൻ ,വേണുഗോപാൽ, KG പ്രകാശ് എന്നിവർ സംസാരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button