KeralaLatest NewsNews

മീന്‍ കറിയില്‍ നുരയും പതയും: പല വീടുകളിലും മത്സ്യാവശിഷ്ടങ്ങള്‍ ഭക്ഷിച്ച പൂച്ചകള്‍ ചത്ത സംഭവങ്ങളും

റാന്നി: മീന്‍ കറിയില്‍ നുരയും പതയും. ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിയ്ക്കണമെന്നാവശ്യം . റാന്നി ടൗണിലെ മത്സ്യവില്‍പന ശാലയില്‍ നിന്നു വാങ്ങിയ മീന്‍ കറി വെച്ചപ്പോള്‍ തിരമാല പോലെ പതഞ്ഞു പൊങ്ങിയതിനെ തുടര്‍ന്ന് ഉപയോഗിക്കാന്‍ കഴിയാതായതായി പരാതി. മുക്കാലുമണ്‍ കളരിക്കല്‍ മുറിയില്‍ ബാബുവിനു ലഭിച്ച മീനിലാണ് പ്രശ്നം. കഴിഞ്ഞ ദിവസം വാങ്ങിയ വെള്ളക്കേര ഇനത്തില്‍പ്പെട്ട മത്സ്യം ഫ്രീസറില്‍ വച്ചശേഷം പാചകം ചെയ്തപ്പോഴാണ് സംഭവം.

Read Also : മീന്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ് : തലസ്ഥാനത്ത് ഫോര്‍മാലിന്‍ ചേര്‍ത്ത 663 കിലോ മത്സ്യങ്ങളും 1122 കിലോ പഴകിയ മത്സ്യങ്ങളും പിടിച്ചെടുത്തു

കറി തിളച്ചതോടെ പതഞ്ഞു പൊങ്ങുകയായിരുന്നു. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ മീന്‍ ഉപയോഗിക്കാതെ മാറ്റി വച്ചു. പല വീടുകളിലും മത്സ്യാവശിഷ്ടങ്ങള്‍ ഭക്ഷിച്ച പൂച്ചകള്‍ ചത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നു വീട്ടുകാര്‍ പറഞ്ഞു. ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതര്‍ പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button