Latest NewsNewsIndia

നയ പ്രഖ്യാപന പ്രസംഗത്തിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ ചരിത്രപരമായ പരാമർശങ്ങൾ

ന്യൂഡല്‍ഹി: നയ പ്രഖ്യാപന പ്രസംഗത്തിൽ ചരിത്രപരമായ പരാമർശങ്ങൾ നടത്തി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. ബജറ്റ് സമ്മേളനത്തിനായി ചേര്‍ന്ന പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

പൗരത്വ നിയമ ഭേദഗതി നടപ്പാക്കിയതിലൂടെ മഹാത്മാഗാന്ധിയുടെ സ്വപ്‌നം യാഥാര്‍ഥ്യമായതായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. പ്രതിഷേധത്തിന്റെ പേരില്‍ അരങ്ങേറുന്ന അക്രമ സംഭവങ്ങള്‍ രാജ്യത്തിന്റെ പുരോഗതിയെ ദുര്‍ബലപ്പെടുത്തുമെന്നും രാഷ്ട്രപതി പറഞ്ഞു.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി ചരിത്രപരമാണെന്നും അയോധ്യാവിധി രാജ്യം ഏറെ പക്വതയോടെ സ്വീകരിച്ചെന്നും രാഷ്ട്രപതി പറഞ്ഞു. ഭരണഘടനയാണ് രാജ്യത്തെ നയിക്കേണ്ടതെന്നും ഭരണഘടനയ്ക്ക് അനുസൃതമായാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും രാഷ്ട്രപതി വ്യക്തമാക്കി.

കഴിഞ്ഞ പാര്‍ലമെന്റ് സെഷനില്‍ മുത്തലാഖ് അടക്കം നിരവധി നിയമഭേദഗതികള്‍ നടപ്പാക്കി. മുസ്ലീം സ്ത്രീകളുടെ നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഊര്‍ജിതമായ ശ്രമം നടത്തി. നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തിയതായും ഈ ദശാബ്ദം ഇന്ത്യക്ക് ഏറെ നിര്‍ണായകമാണെന്നും രാഷ്ട്രപതി വ്യക്തമാക്കി.

ALSO READ: കൊറോണ ബാധ: ചൈനയ്ക്ക് നന്ദി അറിയിച്ച് ഇന്ത്യൻ വിദേശ കാര്യമന്ത്രി എസ് ജയശങ്കർ

അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ച് കറുത്ത ബാഡ്ജ് അണിഞ്ഞാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയിലെത്തിയത്. ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പെ വെള്ളിയാഴ്ച പാലര്‍മെന്റ് മന്ദിരത്തിന് മുന്നില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button