Latest NewsIndiaNews

ഈ രാജ്യത്ത്, ഹിന്ദുക്കള്‍ക്ക് അല്ലാതെ മറ്റാര്‍ക്കും അവരുടെ അഭിപ്രായം പറയാനാവില്ല ; ഷഹീന്‍ ബാഗില്‍ വെടിയുതിര്‍ത്തയാളുടെ വാക്കുകള്‍ ; വീഡിയോ

ദില്ലി : ഷഹീന്‍ബാഗില്‍ നടക്കുന്ന പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിന് നേരെ അജ്ഞാതനായ വ്യക്തി വെടിയുതിര്‍ത്ത ശേഷം പൊലീസ് പിടി കൂടിയപ്പോള്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ജനങ്ങളെ ഞെട്ടിച്ചിരിക്കുന്നത്. ഈ രാജ്യത്ത്, ഹിന്ദുക്കള്‍ക്ക് അല്ലാതെ മറ്റാര്‍ക്കും അവരുടെ അഭിപ്രായം പറയാനാവില്ല(ഇസ് ദേശ് മേ കിസി കി നഹിന്‍ ചാലേഗി, സര്‍ഫ് ഹിന്ദുന്‍ കി ചാലേഗി) എന്നാണ് ആ വ്യക്തി പറഞ്ഞതെന്ന് ഇന്ത്യാ ടുഡേ ടിവി റിപ്പോര്‍ട്ടര്‍ മിലന്‍ ശര്‍മ ട്വീറ്റ് ചെയ്തത്.

വെടിവെച്ചയാള്‍ ദില്ലിയിലെ ദല്ലുപുര ഗ്രാമത്തില്‍ താമസിക്കുന്ന കപില്‍ ഗുജ്ജാര്‍ എന്ന വ്യക്തിയാണെന്നാണ് സൂചന. പ്ലസ് ടൂ കഴിഞ്ഞ കപില്‍ ഗുജ്ജാര്‍ ഒരു ഗ്രൂപ്പുമായും ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു. തുടര്‍ച്ചയായ പ്രതിഷേധത്തില്‍ തനിക്ക് ദേഷ്യം വന്നതായും അവരെ ഭയപ്പെടുത്താന്‍ മാത്രമാണ് തീരുമാനിച്ചത് എന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. എവിടെ നിന്നാണ് അദ്ദേഹം ആയുധം വാങ്ങിയതെന്നും ഇയാള്‍ ഏതെങ്കിലും സംഘത്തിന്റെ ഭാഗമാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.


സിഎഎക്കെതിരെ പ്രതിഷേധിക്കുകയായിരുന്ന ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ദിവസങ്ങള്‍ക്ക് മുമ്പ് ബജ്‌റംഗദള്‍ പ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തതിന്റെ ഞെട്ടല്‍ വിട്ടുമാറുന്നതിന് മുമ്പാണ് വീണ്ടുമൊരു വെടിവെപ്പ് ഉണ്ടായിരിക്കുന്നത്. ജസോള റെഡ് ലൈറ്റിന് സമീപമാണ് വെടിവയ്പ്പ് നടന്നത്. വൈകിട്ട് 4:53 ഓടെ നടന്ന സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വെടിവച്ച ആളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

shortlink

Post Your Comments


Back to top button