KeralaLatest NewsNews

വഴിയിൽ എക്സൈസിനെ കണ്ടു, പ്രതി ഓടി രക്ഷപ്പെട്ടത് 92 കുപ്പി മദ്യം ഉപേക്ഷിച്ച്

പിലാത്തറ: എക്സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടയിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന 92 കുപ്പി മദ്യം ഉപേക്ഷിച്ച് പ്രതി ഓടിരക്ഷപ്പെട്ടു. തളിപ്പറമ്പ് എക്സൈസ് സംഘം കുറ്റൂർ ഭാഗത്ത് നടത്തിയ പരിശോധനയ്ക്കിടയിലാണ് സംഭവം. എക്സൈസുകാരെ കണ്ടതോടെ സ്കൂട്ടറും മദ്യവും ഉപേക്ഷിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. 92 കുപ്പികളിലായി (46 ലിറ്റർ) വിദേശമദ്യം കണ്ടെടുത്ത് കേസെടുത്തു. പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ആർ.ടി. ഓഫീസുമായി ബന്ധപ്പെട്ട് പ്രതിയെ കണ്ടെത്തുമെന്ന് എക്സൈസ് സംഘം പറഞ്ഞു.

shortlink

Post Your Comments


Back to top button