KeralaLatest NewsNews

ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: ഒളിവില്‍ പോയ മദ്രസ അധ്യാപകന്‍ പിടിയിൽ

വടക്കാഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകന്‍ പിടിയിൽ. ഒളിവില്‍ കഴിഞ്ഞിരുന്ന മദ്രസ അധ്യാപകനെ ഓട്ടുപാറയില്‍നിന്നുമാണ് പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്‌തു.

ALSO READ: യുവ നടിയെ ആക്രമിച്ച കേസ്: നിർണ്ണായകമായ തിരിച്ചറിയൽ പരിശോധനയിൽ നടിയുടെ വെളിപ്പെടുത്തൽ കോടതിയിൽ

പാലക്കാട്‌ വണ്ടുതറ വില്ലേജില്‍ മുളയങ്കാവ്‌ പൂഴിക്കുന്നത്തു സെയ്‌താലി(49)യാണ്‌ പിടിയിലായത്‌. ഇന്ത്യയിലും വിദേശത്തും മദ്രസകളില്‍ പഠിപ്പിച്ചിരുന്ന ഇയാള്‍ 2019 ഒക്‌ടോബറില്‍ വടക്കാഞ്ചേരിയിലെ മദ്രസയില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചുവരുമ്ബോളാണ്‌ 12 വയസുകാരനെ ലൈംഗിക പീഡനത്തിനു വിധേയനാക്കിയത്‌. പോക്‌സോ വകുപ്പനുസരിച്ചാണ്‌ അറസ്‌റ്റ്‌.

Related Articles

Post Your Comments


Back to top button