KeralaLatest NewsNews

യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല; നിര്‍മ്മലാ സീതാരാമന്‍ ഒരു പാഠവും പഠിച്ചിട്ടില്ലെന്നും തോമസ് ഐസക്

തിരുവനന്തപുരം: കഴിഞ്ഞ ബജറ്റിന്റെ സമ്പൂര്‍ണ്ണ തകര്‍ച്ചയില്‍ നിന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഒരു പാഠവും പഠിച്ചിട്ടില്ലെന്ന ആരോപണവുമായി ധനമന്ത്രി തോമസ് ഐസക്. കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ് കേന്ദ്ര ബജറ്റ്. റിസര്‍വ്വ് ബാങ്കിനെ കൊള്ളയടിക്കുകയും കേന്ദ്രസര്‍ക്കാര്‍ ആദായനികുതി സംവിധാനത്തെ സങ്കീര്‍ണമാക്കുകയും ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി. യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ലെന്നും മാന്ദ്യം നേരിടാന്‍ ഇത്തവണയും ഒന്നുമില്ലെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.

Read also: ദില്ലിയിലെ ജനങ്ങള്‍ക്ക് ബിജെപി ഇത്രമാത്രമേ പ്രാധാന്യം കൊടുക്കുന്നുള്ളൂ എന്നതിന്റെ തെളിവാണ് ഈ ബജറ്റ് : കെജ്രിവാള്‍

റിസർവ് ബാങ്കിന്റെ വിശ്വാസ്യത കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുകയാണ്. മുതലാളിമാർക്ക് നികുതിയിളവ് നൽകുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. എന്നിട്ട് കാശില്ല എന്നു പറഞ്ഞ് നാടിന്റെ സ്വത്ത് ഇതേ മുതലാളിമാർക്ക് വിൽക്കുകയാണെന്നും തോമസ് ഐസക് ആരോപിച്ചു.

shortlink

Related Articles

Post Your Comments


Back to top button