Latest NewsNewsEntertainment

സംസാരിച്ചാൽ എന്താണ്, പ്രേമിക്കാൻ ഒന്നുമല്ലലോ പോകുന്നതെന്ന് മാതാപിതാക്കളോട് രേഷ്‌മ; പ്രദീപുമായുള്ള രാത്രിസംസാരത്തിന് ശേഷം വീഡിയോ ബിഗ്‌ബോസ് പുറത്തുവിടുമോയെന്നും സംശയം

ബിഗ് ബോസ് മലയാളം സീസൺ 2 ഓരോ ആഴ്ചകൾ പിന്നിട്ട് മുന്നേറുകയാണ്. ഇതിനിടയിൽ പ്രദീപിനെയും രേഷ്‌മയെയും ചുറ്റിപ്പറ്റി പ്രണയകഥകൾ ഉയരുന്നുണ്ട്. വാരാന്ത്യം എപ്പിസോഡിൽ മോഹൻലാൽ എത്തിയപ്പോഴും ഇവരെ പരോക്ഷമായി ട്രോളിയിരുന്നു. ഇവരെക്കുറിച്ച് വീട്ടിനുള്ളില്‍ ചര്‍ച്ച തുടങ്ങിയപ്പോള്‍ തന്നെ വീണ ഇതിനെ കുറിച്ച്‌ പ്രദീപിനോട് തിരക്കിയിരുന്നു. എന്നാല്‍ അങ്ങനെ ഒന്നുമില്ല എന്നായിരുന്നു പ്രദീപിന്റെ മറുപടി. രേഷ്മയോട് ചേദിച്ചപ്പോഴും ഇത്തരത്തില്‍ തന്നെയായിരുന്നു മറുപടി.

Read also: ബിഗ് ബോസ് ഹൗസിന്റെ സ്വന്തം ഗായകൻ സോമദാസിന് പരസ്ത്രീ ബന്ധമോ? പലപ്പോഴും കാണാൻ പാടില്ലാത്ത തരത്തിലുള്ള മെസ്സേജുകൾ അദ്ദേഹത്തിന്റെ ഫോണിൽ കണ്ടു; വെളിപ്പെടുത്തലുകളുമായി മുൻ ഭാര്യ(വീഡിയോ)

രാത്രി ഏറെ വൈകിയും അടുത്തിരുന്ന് സംസാരിക്കുന്നതും മറ്റുമാണ് ഇവരെക്കുറിച്ച് സംശയത്തിന് ഇടയാക്കിയത്. ഇത്തരത്തിൽ ഒരു സംസാരത്തിനിടെ ഷോയ്ക്ക് പോകുന്നതിനു മുന്‍പ് വീട്ടില്‍ നിന്ന് ലഭിച്ച ഉപദേശത്തെ കുറിച്ച്‌ രേഷ്‌മ പ്രദീപിനോട് വെളിപ്പെടുത്തുകയുണ്ടായി. തങ്ങള്‍ സംസാരിക്കുന്നതൊക്കെ ടിവിയില്‍ വരുമോ എന്നുള്ള രേഷ്‌മയുടെ സംശയവുമായാണ് ചർച്ച ആരംഭിച്ചത്. ഇതൊന്നും വരുമെന്ന് തോന്നുന്നില്ല എന്ന് പറഞ്ഞ രേഷ്മ, പറഞ്ഞുവെന്ന് കരുതി ഇതൊന്നും പുറത്ത് വിട്ടേക്കരുതേ എന്നും ബിഗ്‌ബോസിനോട് പറയുന്നുണ്ട്. ഷോയ്ക്ക് വേണ്ടി വിളിച്ചപ്പോള്‍ എന്തായാലും പോയിട്ട് വരാം എന്ന് പറഞ്ഞാണ് താന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. രണ്ട് ഉപദേശം മാത്രമാണ് വീട്ടിലുള്ളവര്‍ നല്‍കിയത് . ഒന്ന് ചെറിയ വസ്ത്രം ധരിക്കരുതെന്നും മറ്റൊന്ന് രാത്രിയില്‍ ആരോടും സംസാരിക്കരുതെന്നും. വസ്ത്രത്തിന്റെ കാര്യം ഓക്കെ പറഞ്ഞു. പാതിരാത്രി ആരോടെങ്കിലും സംസാരിച്ചാല്‍ എന്താണ്. പ്രേമിക്കാന്‍ ഒന്നും വേണ്ടിയല്ലല്ലോ ഞാന്‍ പോകുന്നതെന്നും രേഷ്‌മ കൂട്ടിച്ചേർക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button