Latest NewsEditor's Choice

ജനങ്ങളെ പരസ്യമായി വെല്ലുവിളിക്കുന്ന പിണറായി സര്‍ക്കാര്‍: കെ.എ.ദേവസിക്കെതിരെ അന്വേഷണത്തിന് അനുമതി നല്‍കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുമ്പോള്‍

ദേവസി കുറ്റക്കാരനെന്ന മട്ടില്‍ നടക്കുന്ന പ്രചാരണം പാര്‍ട്ടിയെയും മുഖ്യമന്ത്രിയെയും ലക്ഷ്യമിട്ടുള്ളതാണ്. ലാവലിന്‍ കേസില്‍ പിണറായി വിജയനെ വേട്ടയാടിയ മട്ടില്‍ ദേവസിയെ മരട് കേസില്‍ കുറ്റക്കാരനാക്കാനാണ് മാധ്യമങ്ങളുടെ ശ്രമമെന്നാണ് പാര്‍ട്ടിയുടെ ഭാഷ്യം

പവിത്രപല്ലവി

തീരദേശ നിയന്ത്രണ മേഖല നിയമങ്ങള്‍ ലംഘിച്ചു നിര്‍മിച്ചതിന്റെ പേരില്‍ എറണാകുളം ജില്ലയിലെ മരട് നഗരസഭ പരിധിയില്‍ സ്ഥിതി ചെയ്യുന്ന അഞ്ചു റസിഡന്‍ഷ്യല്‍ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാനുള്ള സുപ്രീം കോടതി നിര്‍ദ്ദേശം കേരള സര്‍ക്കാര്‍ പാലിച്ചു. ഒരു ആയുസ്സ് മുഴുവന്‍ കഷ്ടപ്പെട്ട് സ്വന്തമാക്കിയ, കുടുംബത്തിനൊപ്പം സ്വപ്നങ്ങള്‍ നെയ്തുകൂട്ടിയ ഫ്ലാറ്റുകള്‍ നഷ്ടപ്പെട്ടപ്പോള്‍ ഹൃദയം വിങ്ങിയവരുടെ വേദനകള്‍ എങ്ങനെ പരിഹരിക്കപ്പെടും. നിയമം നടപ്പിലാക്കാന്‍ ഇറങ്ങിയ സര്‍ക്കാര്‍ ഇപ്പോള്‍ കാണിക്കുന്ന ഇരട്ടത്താപ്പ് ആര്‍ക്കു വേണ്ടി?

മരടില്‍ അനധികൃതമായി ഫ്ളാറ്റുകള്‍ പണിയാന്‍ അനുമതി നല്‍കിയ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.എ.ദേവസിക്കെതിരെ അന്വേഷണത്തിന് അനുമതി നല്‍കാതെ പിണറായി സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണ്. കൂടാതെ പരസ്യമായി ദേവസിയെ സംരക്ഷിച്ച് സിപിഎം രംഗത്തെത്തുകയും ചെയ്യുന്നു. ദേവസിയെ രക്ഷിക്കാനുള്ള പരിശ്രമം പാര്‍ട്ടിക്കുള്ളില്‍ തന്നെ നടക്കുകയാണ്. അനധികൃത നിര്‍മാണങ്ങളെന്ന് കണ്ടെത്തി പൊളിക്കാന്‍ ഉത്തരവിട്ട സുപ്രീം കോടതി അതിനൊപ്പം ഇവയ്ക്ക് ഒത്താശ ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദേശിച്ചിരുന്നു. അതിന്‍ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഇടം കോലിട്ട് സര്‍ക്കാര്‍ നില്‍ക്കുന്നത്.

ദേവസിയുടെ ക്രമക്കേടിനെ സംബന്ധിച്ച് പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ രഹസ്യമൊഴി കോടതിയില്‍ നല്‍കിയിരിക്കെയാണ് പാര്‍ട്ടിയുടെ ഈ കൈവിട്ട നീക്കം എന്നും ശ്രദ്ധിക്കേണ്ടതാണ്. ദേവസിയ്ക്ക് എതിരെയുള്ള ആരോപണം പാര്‍ട്ടിയെ ലക്ഷ്യമിട്ടുള്ള പ്രചാരണമാണെന്നാണ് അവരുടെ വിശദീകരണം. അതിനു വേണ്ടി ചൊവ്വാഴ്ച മരടില്‍ പൊതുസമ്മേളനം നടത്താന്‍ പാര്‍ട്ടി തീരുമാനവും ആയിട്ടുണ്ട്. ഇതെല്ലാം ആര്‍ക്കു വേണ്ടി ആരുടെ നിര്‍ദ്ദേശപ്രകാരമാണ് നടക്കുന്നത്?

കെട്ടിടം പണിതവരെയും പഞ്ചായത്തിലെ മുന്‍ ഉദ്യേഗസ്ഥരെയും പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തിരുന്നു. അതിനു ശേഷമാണ് ക്രൈംബ്രാഞ്ച് സംഘം മുന്‍ പ്രസിഡന്റ് കെ.എ.ദേവസിയിലേക്ക് എത്തിയത്. അന്വേഷണ സംഘം സര്‍ക്കാരിനോട് ദേവസിയുടെ കാര്യത്തില്‍ അനുമതി തേടിയിട്ട് 55 ദിവസം പിന്നിട്ടിരിക്കുന്നു. രണ്ടു മാസം ആകുമ്പോഴും ഒന്നും ചെയ്യാതെ ആഭ്യന്തര വകുപ്പ് മാതൃകയാകുകയാണ്. ഈ വിഷയത്തില്‍ നിയമോപദേശം തേടുന്നുവെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗികഭാഷ്യം. ഇതിനിടെയാണ് ഒരു ഒളിവും മറവുമില്ലാതെ സിപിഎം നേതാവ് കൂടിയായ ദേവസിക്ക് വേണ്ടി പാര്‍ട്ടി രണ്ടുംകല്‍പിച്ച് രംഗത്തിറങ്ങിയിരിക്കുന്നത്.

ദേവസി കുറ്റക്കാരനെന്ന മട്ടില്‍ നടക്കുന്ന പ്രചാരണം പാര്‍ട്ടിയെയും മുഖ്യമന്ത്രിയെയും ലക്ഷ്യമിട്ടുള്ളതാണ്. ലാവലിന്‍ കേസില്‍ പിണറായി വിജയനെ വേട്ടയാടിയ മട്ടില്‍ ദേവസിയെ മരട് കേസില്‍ കുറ്റക്കാരനാക്കാനാണ് മാധ്യമങ്ങളുടെ ശ്രമമെന്നാണ് പാര്‍ട്ടിയുടെ ഭാഷ്യം. കൂടാതെ ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടി നേതാക്കളെ കുടുക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്യേഗസ്ഥനാണ് മരടിലും പാര്‍ട്ടിക്കെതിരെ നീക്കം നടത്തുന്നതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ജോസി ചെറിയാനെതിരെയും ആരോപണവും അണികള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നുണ്ട്.

ആദ്യം പാര്‍ട്ടി റിപ്പോര്‍ട്ടിങ്ങിലൂടെ ഇക്കാര്യങ്ങള്‍ അണികളെ ധരിപ്പിക്കുക. അതിനു ശേഷം പൊതു ജനങ്ങളെ വിശ്വസിപ്പിക്കുന്ന. അതിനായി പ്രകടനവും പൊതുസമ്മേളനവും നടത്തുക തുടങ്ങിയവയാണ് ഇപ്പോഴത്തെ പാര്‍ട്ടി നീക്കം. എന്നാല്‍ ഫ്ളാറ്റുകള്‍ക്ക് വഴിവിട്ട് അനുമതി നല്‍കുന്ന കാലത്ത് പഞ്ചായത്ത് ഭരണസമിതിയില്‍ അംഗങ്ങളായിരുന്ന സിപിഎമ്മുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ അടക്കം അന്നത്തെ പ്രസിഡന്റായ ദേവസിയ്ക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്. ഇതിനിടയിലാണ് ദേവസിയെ ന്യായീകരിക്കാനുള്ള പാര്‍ട്ടിയുടെ ഈ പാഴ്വേല. ഇത് തിരിച്ചറിയാന്‍ അരി തിന്നുന്ന സിപിഎംകാര്‍ ഇല്ലാതായോ

shortlink

Related Articles

Post Your Comments

Related Articles


Back to top button