KeralaLatest NewsNews

വിടവാങ്ങല്‍ അടിച്ചു പൊളിക്കാന്‍ സിനിമാ സ്‌റ്റൈലില്‍ എന്‍ട്രി; ഒടുവില്‍ വില്ലനായി പോലീസിന്റെ എന്‍ട്രിയും

നിലമ്പൂര്‍: സ്‌കൂള്‍ വിടവാങ്ങല്‍ അടിച്ചു പൊളിക്കാന്‍ സിനിമാ സ്‌റ്റൈലില്‍ എന്‍ട്രി നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വില്ലനായി അവതരിച്ച് പോലീസിന്റെ എന്‍ട്രി. നിലമ്പൂര്‍ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. വിടവാങ്ങല്‍ അടിച്ചു പൊളിക്കാന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കൊണ്ടുവന്ന ആഡംബര കാര്‍, തുറന്ന ജീപ്പ് എന്നിവ ഉള്‍പ്പെടെ 20 വാഹനങ്ങള്‍ പൊലീസ് കൈയ്യോടെ പിടികൂടി. സിനിമാ സ്‌റ്റൈലില്‍ ഒരേ പോലെ വസ്ത്രങ്ങള്‍ അണിഞ്ഞെത്തിയാരുന്നു വിദ്യാര്‍ത്ഥികളുടെ എന്‍ട്രി.

നഗരത്തില്‍ സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളുടെ വിടവാങ്ങല്‍ പരിപാടിക്കിടെ ഇന്നലെ രാവിലെയാണു സംഭവം. എന്നാല്‍ വാഹനറേസിങ് ഉള്‍പ്പടെയുള്ള പരിപാടികള്‍ വിദ്യാര്‍ത്ഥികള്‍ ആസൂത്രണം ചെയ്യുന്നെന്ന വിവരം കിട്ടിയതോടെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. എന്നാല്‍ പോലീസിനെ കണ്ടതോടെ വിദ്യാര്‍ഥികള്‍ ഓടി ഒളിച്ചു.വിടവാങ്ങല്‍ പരിപാടികള്‍ക്കു തയാറെടുക്കുന്ന മറ്റു സ്‌കൂളുകളും പൊലീസ് നിരീക്ഷണത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button