KeralaLatest NewsNews

നിയമന ഒഴിവ് സൃഷ്ടിക്കാന്‍ പുതിയ തട്ടിപ്പുമായി എക്‌സൈസ് ഉദ്ദ്യോഗസ്ഥര്‍

തിരുവനന്തപുരം: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ നിയമനത്തിന് ഒഴിവ് സൃഷ്ടിയ്ക്കാന്‍ പുതിയ തട്ടിപ്പുമായി എക്‌സൈസ് ഉദ്ദ്യോഗസ്ഥര്‍. ഇതിനായി ഉദ്ദ്യോഗസ്ഥര്‍ പണം വാങ്ങി ദീര്‍ഘകാല അവധിയെടുത്തു. പരാതിയെ തുടര്‍ന്നാണ് സംഭവം പുറത്തായത്. വാളയാര്‍ ചെക്ക് പോസ്റ്റിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി. രജനീഷ്, ഒഴലപ്പതി കുപ്പാണ്ട കൗണ്ടന്നൂര്‍ ചെക്ക് പോസ്റ്റിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി ബാലസുബ്രഹ്മണ്യന്‍ എന്നിവരാണ് ദീര്‍ഘകാല അവധിക്ക് അപേക്ഷിച്ചിരിക്കുന്നത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണം തുടങ്ങി.

ആറു മാസത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ അവധിയെടുത്താല്‍ പുതിയ നിയമനം നടത്താമെന്ന ചട്ടം മറയാക്കിയാണ് പാലക്കാട്ടെ രണ്ടുദ്യോഗസ്ഥര്‍ ലക്ഷങ്ങള്‍ പണം വാങ്ങിയെന്ന് ആരോപണം ഉയരുന്നത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ നിയമനത്തിനായി നിലവിലുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി ഈ മാസം 21 ന് തീരാനിരിക്കെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വന്‍ തട്ടിപ്പ്. ആറുമാസത്തില്‍ കൂടുതല്‍ ഒരു ഉദ്യോഗസ്ഥന്‍ അവധിയിലാണെങ്കില്‍ അത് ഒഴിവായി കണ്ട് പിഎസ്സിക്ക് പുതിയ നിയമനം നടത്താം. പട്ടികയില്‍ മുന്‍ഗണനാ ക്രമത്തിലുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഇവര്‍ പതിനഞ്ച് ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം.

എന്നാല്‍ സംഭവം വിവാദമായതോടെ എക്‌സൈസ് വകുപ്പ് തല അന്വേഷണം തുടങ്ങി. എക്‌സൈസ് അസോസിയേഷനിലെ ഉന്നതര്‍ക്കും മന്ത്രിയുടെ ഓഫീസിലെ ചിലര്‍ക്കും ഈ തട്ടിപ്പില്‍ പങ്കുണ്ടെന്നും ആരോപണമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button