Latest NewsNewsIndia

പ്രണയത്തിന് കൊറോണ പോലും പ്രശ്‌നമല്ല; ചൈനക്കാരിയെ വധുവാക്കി ഇന്ത്യക്കാരനായ യുവാവ്

മന്ദ്‌സൗര്‍: പ്രണയത്തിന് കൊറോണ പോലും പ്രശ്‌നമല്ലെന്ന് തെളിയിച്ച് ഒരു ഇന്തോ -ചൈന വിവാഹം. മധ്യപ്രദേശിലെ മന്ദ്‌സൗറിലാണ് ജി ഹൊ എന്ന ചൈനക്കാരിയെ സത്യാര്‍ത്ഥ് മിശ്ര എന്ന ഇന്ത്യക്കാരന്‍ വിവാഹം ചെയ്‌തത്‌. അഞ്ച് വര്‍ഷം മുൻപ് കാനഡയിലെ ഷെറിഡണ്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് ചൈനക്കാരിയായ ജി ഹൊയെ സത്യാര്‍ത്ഥ് മിശ്ര കാണുന്നത്. തുടർന്ന് ഇരുവരും സുഹൃത്തുക്കളാവുകയും പിന്നീട് ആ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയുമായിരുന്നു.

Read also: കൊറോണ വൈറസിനെ കുറിച്ചുള്ള ഭീതി മനസ്സിനെ തളര്‍ത്താതിരിക്കാന്‍ പുതിയ മാർഗം കണ്ടുപിടിച്ച് വുഹാനില്‍ നിന്നുമെത്തിയ വിദ്യാർത്ഥികൾ

അങ്ങനെയാണ് സത്യാര്‍ത്ഥയുടെ ജന്മനാട്ടില്‍ വെച്ച്‌ ഫെബ്രുവരി രണ്ടിന് ഇന്ത്യന്‍ ആചാരങ്ങള്‍ പ്രകാരം വിവാഹിതരാകാന്‍ തീരുമാനിച്ചത്. വധുവും ബന്ധുക്കളും ജനുവരി 29 ന് തന്നെ ഇന്ത്യയിൽ എത്തിയിരുന്നു. ആദ്യം വിവാഹനിശ്ചയം നടത്തി. ചൈനയില്‍ വെച്ചും വിവാഹ ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചുവെങ്കിലും കൊറോണയുടെ പശ്ചാത്തലത്തില്‍ നീട്ടിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button