Latest NewsNewsIndia

ബന്ധുക്കളെ കാണാനെത്തിയ യുവതിക്കും യുവാവിനും നേരെ സദാചാര ഗുണ്ടായിസം

 

മുംബൈ: ബന്ധുക്കളെ കാണാനെത്തിയ യുവതിക്കും യുവാവിനും നേരെ സദാചാര ഗുണ്ടായിസം. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ഗൊണ്ടേഗാവ് ഗ്രാമത്തിലാണ് സംഭവം. ആക്രമസംഭവത്തില്‍ പ്രതിഷേധം വ്യാപകമായതോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി.

ഗൊണ്ടേഗാവ് ഗ്രാമത്തില്‍ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ഗ്രാമത്തില്‍ ബന്ധുക്കളെ കാണാനെത്തിയ യുവതിയും യുവാവും ആളൊഴിഞ്ഞ സ്ഥലത്ത് ഇരിക്കുമ്പോഴാണ് ഒരു സംഘം ഇവരെ ആക്രമിക്കാനെത്തിയത്. ഇരുവരെയും ഭീഷണിപ്പെടുത്തിയ അഞ്ചംഗ സംഘം യുവതിയെ മര്‍ദിച്ചു. തങ്ങള്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും വെറുതെവിടണമെന്നും അപേക്ഷിച്ചിട്ടും അക്രമികള്‍ ചെവികൊണ്ടില്ല. ഇതിനിടെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.

മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സാമൂഹികമാധ്യമങ്ങളിലടക്കം പ്രതിഷേധം വ്യാപകമായതോടെ രാഷ്ട്രീയനേതാക്കളും നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button