Latest NewsKeralaNews

തിരുവനന്തപുരത്ത് നിന്ന് ദമ്മാമിലേക്ക് ഇനി ഇന്‍ഡിഗോയില്‍ പറക്കാം

തിരുവനന്തപുരം•തിരുവനന്തപുരമടക്കം മൂന്ന് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് സൗദി അറേബ്യയിലെ ദമ്മാമിലേക്ക് പ്രതിദിന സര്‍വീസുമായി ഇന്‍ഡിഗോ. തിരുവനന്തപുരം, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ നിന്നാണ് പുതിയ സര്‍വീസുകള്‍.

ദിവസേന ആകെ 10 സര്‍വീസുകളാണ് ഈ മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് നടത്തുക. ഹൈദരാബാദ്-ദമ്മാം റൂട്ടില്‍ ഫെബ്രുവരി 16 ന് സര്‍വീസ് ആരംഭിച്ചിരുന്നു. മാര്‍ച്ച് 7 മുതലാണ് തിരുവനന്തപുരം, മുംബൈ നഗരങ്ങളില്‍ നിന്ന് ദാമ്മാമിലേക്കുള്ള സര്‍വീസുകള്‍ ആരംഭിക്കുക.

തിരുവനന്തപുരത്ത് നിന്ന് ഒരു പ്രതിദിന സര്‍വീസാണ് ഇന്‍ഡിഗോ നടത്തുക.

ഉച്ചകഴിഞ്ഞ് 1.55 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിമാനം (6E 1229) സൗദി സമയം വൈകുന്നേരം 5.05 ന് ദമ്മാമിലെത്തിച്ചേരും.

മടക്കവിമാനം (6E 1221) സൗദി സമയം പുലര്‍ച്ചെ 5.25 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.35 ന് തിരുവനന്തപുരത്തെത്തും.

റിയാദിനും ജിദ്ദയ്ക്കും ശേഷം ഇന്‍ഡിഗോയുടെ സൗദിയിലെ മൂന്നാമത്തെ ലക്ഷ്യസ്ഥാനമാണ് ദമ്മാം.

250 വിമാനങ്ങളുള്ള രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ 24 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങള്‍ ഉള്‍പ്പടെ 87 നഗരങ്ങളിലേക്ക് 1500 ലേറെ പ്രതിദിന സര്‍വീസുകളാണ് നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button