Latest NewsNewsIndia

കൊറോണ വൈറസിനെ തടയാന്‍ വെളുത്തുള്ളി വേവിച്ച വെള്ളമോ? സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത്

കൊറോണയെ ചെറുക്കാന്‍ വെളുത്തുള്ളി വെന്ത വെള്ളം.സോഷ്യല്‍ മീഡിയിയല്‍ പ്രചരിക്കുന്ന വാര്‍ത്തക്ക് പിന്നിലെ യഥാര്‍ത്ഥ്യമിങ്ങനെ. കൊറോണ വൈറസ് കേരളത്തില്‍ സ്ഥിരീകരിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും വ്യാപകമാവുന്ന സന്ദേശങ്ങളില്‍ ഒന്നാണിത്. ഒരു ബൗള്‍ വെളുത്തുള്ളി വേവിച്ച വെള്ളം കൊണ്ട് കൊറോണ വൈറസ് ബാധ അകറ്റാം. ചൈനയിലെ ഡോക്ടര്‍മാരുടേതാണ് നിര്‍ദേശം. നിരവധി രോഗികളില്‍ ഉപയോഗിച്ച് ഫലം കണ്ടതാണ്. എട്ട് വെളുത്തുള്ളിയും ഏഴു കപ്പ് വെള്ളവും തിളപ്പിച്ച് കുടിക്കുക. ഒരു ദിവസം കൊണ്ട് കൊറോണ വൈറസ് ബാധ വിട്ടുമാറും എന്നൊക്കയാണ് പ്രചരിക്കുന്ന സന്ദേശം

എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്ത തികച്ചും തെറ്റായ വര്‍ത്തയാണ്. വെളുത്തുള്ളി വെള്ളം കൊണ്ട് കൊറോണ വൈറസിനെ ചെറുക്കാന്‍ സാധിക്കില്ല. ബൂം ലൈവ് നടത്തിയ ഫാക്ട് ചെക്കിലാണിത് കണ്ടെത്തിയത്. ഒരുവിധ ശാസ്ത്രീയ അടിത്തറയും ഇല്ലാത്തതാണ് അവകാശവാദമെന്നും ബൂം ലൈവ് കണ്ടെത്തി. ജലദോഷം ചെറുക്കാന്‍ വെളുത്തുള്ളിക്കുള്ള കഴിവിനെയാണ് കൊറോണ വൈറസിനെ ചെറുക്കാന്‍ എന്ന പേരില്‍ ഉപയോഗിക്കപ്പെടുന്നത്. സാധാരണ ജലദോഷത്തില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് കൊറോണ വൈറസ് എന്ന് ഇതിനോടകം ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് വരയെത്തിയ കൊറോണ വൈറസിനെ ചെറുക്കാന്‍ എട്ട് വെളുത്തുള്ളി വെന്ത വെള്ളത്തിന് കഴിയില്ലെന്ന് ബൂം ലൈവ് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് കേട്ട പാതി കേള്‍ക്കാത്ത പാതി എടുത്ത് ചാടി കൊറോണയെ സ്വയം ചികിത്സിക്കാന്‍ തുനിഞ്ഞിറങ്ങരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button