Latest NewsNewsIndia

കൊറോണ വൈറസ് ; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ കര്‍മ്മസമതി രൂപീകരിച്ചു

ദില്ലി: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍മ്മസമതി രൂപീകരിച്ചു. ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍, വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി, വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി എന്നിരാണ് സമിതിയിലെ അംഗങ്ങള്‍.

നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ ഇന്ത്യക്കാരെയും കൊണ്ടുവരാനാണ് തീരുമാനമെന്നും ഇന്ത്യക്കാരെ ചൈനയില്‍ നിന്ന് ഒഴിപ്പിക്കുന്ന നടപടി തുടരുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ മൂന്ന് പേര്‍ക്കാണ് നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത് മൂന്ന് രോഗികളും കേരളത്തിലാണ്. കാസര്‍കോട് കാഞ്ഞങ്ങാടുള്ള വിദ്യാര്‍ത്ഥിക്കാണ് എറ്റവും ഒടുവില്‍ കൊറോണ ബാധ സ്ഥിരീകരിച്ചത്. വുഹാനില്‍ നിന്നും തിരിച്ചെത്തിയതായിരുന്നു ഈ വിദ്യാര്‍ത്ഥിയും.

കൊറോണ വൈറസ് വ്യാപകമായി പടരുന്ന ചൈനയില്‍ ഇന്നലെമാത്രം 57 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ചൈനയില്‍ മാത്രം മരണം 361 ആയി ഉയര്‍ന്നു. 2,829 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായും ചൈന അറിയിച്ചിട്ടുണ്ട്. ഇതോടെ ചൈനയിലെ വൈറസ് ബാധിതരുടെ എണ്ണം 17,205 ആയി ഉയര്‍ന്നിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button