Latest NewsKeralaNews

ഗുരുവായൂരില്‍ പോകുന്ന ഭക്തരുടെ ശ്രദ്ധയ്ക്ക് : കുട്ടികള്‍ക്കുള്ള പ്രവേശനം സംബന്ധിച്ച് പുതിയ അറിയിപ്പ് : ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 15 വരെ ഈ അറിയിപ്പ് ബാധകം

ഗുരുവായൂര്‍: ഗുരുവായൂരില്‍ പോകുന്ന ഭക്തരുടെ ശ്രദ്ധയ്ക്ക് , കുട്ടികള്‍ക്കുള്ള പ്രവേശനം സംബന്ധിച്ച് പുതിയ അറിയിപ്പ്. ക്ഷേത്രത്തില്‍ സഹസ്രകലശം, ഉത്സവം എന്നിവ നടക്കുന്ന 18 ദിവസം അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കില്ല. ഫെബ്രവരി 27 മുതല്‍ മാര്‍ച്ച് 15 വരെയാണ് നിയന്ത്രണം.

കുട്ടികളുടെ ചോറൂണ്, തുലാഭാരം എന്നിവ പതിവുപോലെ നടക്കും. സഹസ്രകലശചടങ്ങുകള്‍ 27ന് തുടങ്ങും. മാര്‍ച്ച് അഞ്ചിനാണ് സഹസ്രകലശാഭിഷേകം. ആറിന് ഉത്സവം കൊടിയേറും. 15ന് ആറാട്ടോടെ ഉത്സവം സമാപിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button