Latest NewsIndiaNews

രാ​ജ്യ താ​ത്പ​ര്യം മു​ന്‍​നി​ര്‍​ത്തി​യാ​ണ് പൗ​ര​ത്വ നി​യ​മം കൊ​ണ്ടു​വ​ന്ന​ത്, സൗ​ഹാ​ര്‍​ദ അ​ന്ത​രീ​ക്ഷം ത​ക​ര്‍​ക്കു​ക എ​ന്ന​താ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ​യും ആം ​ആ​ദ്മി പാ​ര്‍​ട്ടി​യു​ടെ​യും ല​ക്ഷ്യം. : പ്രധാനമന്ത്രി

ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​ക്ഷോ​ഭ​ങ്ങളെ വിമർശിച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ജാ​മി​യ​മി​ലി​യ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലും ഷ​ഹീ​ന്‍ ബാ​ഗി​ലും ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ രാ​ജ്യ​ത്തെ ത​ക​ര്‍​ക്കാ​നാ​ണെ​ന്നും,പി​ന്നി​ല്‍ വ​ന്‍ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.

രാ​ജ്യ താ​ത്പ​ര്യം മു​ന്‍​നി​ര്‍​ത്തി​യാ​ണ് പൗ​ര​ത്വ നി​യ​മം കൊ​ണ്ടു​വ​ന്ന​ത്. രാ​ജ്യ​ത്തെ സൗ​ഹാ​ര്‍​ദ അ​ന്ത​രീ​ക്ഷം ത​ക​ര്‍​ക്കു​ക എ​ന്ന​തായിരുന്നു കോ​ണ്‍​ഗ്ര​സി​ന്‍റെ​യും ആം ​ആ​ദ്മി പാ​ര്‍​ട്ടി​യു​ടെ​യും ല​ക്ഷ്യം. ഇ​ന്ത്യ​യി​ല്‍ വി​ദ്വേ​ഷ​ത്തി​ന്‍റെ രാ​ഷ്ട്രീ​യം മാ​റ്റി വി​ക​സ​ന രാ​ഷ്ട്രീ​യം കൊ​ണ്ടു​വ​രാ​ന്‍ ബി​ജെ​പി​ക്ക് ക​ഴി​ഞ്ഞു.ഡ​ല്‍​ഹി​ക്ക് എ​ന്താ​ണ് വേ​ണ്ട​തെ​ന്ന് ബി​ജെ​പി​ക്ക് ന​ന്നാ​യി അ​റി​യാം. പ​തി​റ്റാ​ണ്ടു​ക​ളാ​യി രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ അ​ന​ധി​കൃ​ത കോ​ള​നി​ക​ള്‍വോ​ട്ട് ബാ​ങ്ക് രാ​ഷ്ട്രീ​യ​ത്തി​ന് വേ​ണ്ടി​യാ​ണ് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്നതെന്നും ബി​ജെ​പി സ​ര്‍​ക്കാ​രാ​ണ് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കൊ​ണ്ടു​വ​ന്ന​തെ​ന്നും പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button