KeralaLatest NewsNews

രക്തബാങ്കല്ല, ഇത് വസ്ത്രബാങ്ക്; കൈത്താങ്ങായി താലൂക്ക് ആശുപത്രി

തൃശൂര്‍: രക്തബാങ്ക് പോലെ തന്നെ മറ്റൊരു ബാങ്കുമായി അവതരിച്ചിരിക്കുകയാണ് തൃശ്ശൂര്‍ പുതുക്കാട് താലൂക്ക് ആശുപത്രി. വസ്ത്ര ബാങ്ക് എന്ന ആശയമാണ് അവര്‍ നടപ്പാക്കിയിരിക്കുന്നത്. അതായത് അപകടത്തില്‍പ്പെട്ട് രക്തമൊലിച്ച് എത്തുന്ന രോഗികള്‍ക്ക് മാറാനുളള വസ്ത്രം സൗജന്യമായി നല്‍കുക.

ദേശീയപാതയ്ക്കടുത്തുള്ള ആശുപത്രിയായതിനാല്‍ അപകടത്തില്‍പ്പെട്ട് ആളുകള്‍ എത്തുന്നത് ഏറെയാണിവിടെ. അതിനാലാണ് ഇങ്ങനെ ഒരു ആശയവുമായി അവര്‍എത്തിയത്. ജീവനക്കാരുടെ സംഘടനായ സ്റ്റാഫ് കൗണ്‍സിലാണ് രോഗികള്‍ക്കായി വസ്ത്രബാങ്ക് നടത്തുന്നത്.

പ്രായമായവര്‍ വസ്ത്രത്തില്‍ മല മൂത്ര വിസര്‍ജനം നടത്തുന്ന സാഹചര്യവും കുറവല്ല. ഇങ്ങനെയുള്ളവര്‍ക്ക് സൗജന്യമായി വസ്ത്രം നല്‍കുന്ന കാഴ്ചയാണ് പുതുക്കാട് താലൂക്ക് ആശുപത്രിയില്‍. കുട്ടികള്‍, മുതല്‍ ഏത് പ്രായക്കാര്‍ക്കുമുള്ള വസ്ത്രങ്ങള്‍ ഇവിടെ റെഡിയാണ്.സുമനസ്സുകളുടെ സഹായത്തിലാണ് പദ്ധതി മുന്നോട്ട് പോകുന്നത്. വസ്ത്രങ്ങള്‍ ശേഖരിച്ച് ഒരു വസ്ത്ര ബാങ്ക് തന്നെ ഇവര്‍ തയ്യാറാക്കിയിട്ടുണ്ട്.

അത്യാഹിത വിഭാഗത്തിന്റെ മുന്നില്‍ത്തന്നെയാണ് വസ്ത്ര ബാങ്ക്. പുതു വസ്ത്രങ്ങളും ഉപയോഗിച്ചവയും ഇക്കൂട്ടത്തിലുണ്ട്. പ്രവര്‍ത്തനം തുടങ്ങി ദിവസങ്ങള്‍ക്കകം 22 പേര്‍ക്ക് വസ്ത്രം നല്‍കിക്കഴിഞ്ഞു. കൂടുതല്‍പേര്‍ സഹായത്തോടെ വസ്ത്രബാങ്ക് വിപുലീകരിക്കാനാണ് ഇവരുടെ പരിപാടി. രോഗികള്‍ക്ക് കെത്താങ്ങാകുന്ന പദ്ധതിക്ക് ഇപ്പോള്‍ തന്നെ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button