KeralaLatest NewsNews

കാസർകോട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കുറ്റിക്കാട്ടിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസ്: യുവാവ് പിടിയിൽ

കാസർകോട്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കുറ്റിക്കാട്ടിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പതിനഞ്ചുകാരിയായ വിദ്യാര്‍ത്ഥിനിയെ വിജനമായ കുറ്റിക്കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ബാഞ്ചത്തടുക്കയിലെ രവിതേജ (32)യെയാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 10നാണ് സംഭവം.

വിദ്യാര്‍ത്ഥിനിയുടെ അഛനെ ഒരു കാര്യം അറിയിക്കാനുണ്ടെന്ന് പറഞ്ഞ് പതിനഞ്ചുകാരിയായ വിദ്യാര്‍ത്ഥിനിയെ രവിതേജ സമീപത്തെ വിജനമായ സ്ഥലത്തുള്ള കുറ്റിക്കാട്ടില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

ALSO READ: കോഴിക്കോട് സിഗരറ്റില്‍ ലഹരി മരുന്ന് ചേർത്തു നൽകി പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് പിടിയിൽ

സംഭവത്തില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button