KeralaLatest NewsNews

സ്വകാര്യ ബസ് സമരം; ഗതാഗതമന്ത്രിയുമായി ചര്‍ച്ച ഇന്ന്, ചാര്‍ജ്ജ് വര്‍ദ്ധന ഉണ്ടാകുമോ?

കോഴിക്കോട്: സ്വകാര്യബസുകളുടെ സംഘടനപ്രതിനിധികളുമായി ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ ഇന്ന് ചര്‍ച്ച നടത്തും. ചൊവ്വാഴ്ച മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനുമായി സ്വകാര്യ ബസുടമകള്‍ ചര്‍ച്ച നടത്തുന്നത്. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച. മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണമെന്നടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് ബസുടമകള്‍ സമരം പ്രഖ്യാപിച്ചത്. എന്തായാലും ചര്‍ച്ചയ്ക്ക് ശേഷം അറിയാം ചാര്‍ജ്ജ് വര്‍ദ്ധന ഉണ്ടാകുമോ അതോ ബസുടമകള്‍ സമരവുമായി മുന്നോട്ട് പോകുമോ എന്ന്.

ഇന്ധന വില വര്‍ധനവ് പരിഗണിച്ച് മിനിമം ബസ് ചാര്‍ജ്ജ് 10 രൂപയാക്കുക, മിനിമം ചാര്‍ജ്ജില്‍ സഞ്ചരിക്കാനുള്ള ദൂരം രണ്ടര കിലോമീറ്ററായി കുറക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയില്‍ നിന്നും അഞ്ചു രൂപയായി വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങള്‍. ഇതേ ആവശ്യമുന്നയിച്ച് നവംബര്‍ 22ന് ബസുടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും രണ്ടുമാസം സാവകാശം വേണമെന്ന ഗതാഗത മന്ത്രിയുടെ ആവശ്യത്തെ തുടര്‍ന്ന് അന്ന് സമരത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button