Latest NewsComputerNewsTechnology

കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകൾ. പുതിയ ഫോണുമായി റിയൽ മി : ഫെബ്രുവരി 6 ന് വിപണിയിൽ

കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകളുമായി പുതിയ ബജറ്റ് ഫോണുമായി റിയൽമി. ഫെബ്രുവരി 6 ന് റിയൽമി സി3 എന്ന ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ഫ്ളിപ്പ്കാര്‍ട്ടിലൂടെയു,ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഫോണിന്റെ ഔദ്യോഗിക രൂപവും സവിശേഷതകളും പുറത്തുവിട്ടിരുന്നു. മീഡിയടെക് ജി 70 പ്രോസസര്‍, 6.5 ഇഞ്ച് വാട്ടര്‍ ഡ്രോപ്പ്സ്റ്റൈല്‍ നോച്ച് ഡിസ്പ്ലേ, ഗൊറില്ല ഗ്ലാസ് സംരക്ഷണം 12 മെഗാപിക്സല്‍+ 2 മെഗാപിക്സല്‍ ഇരട്ട പിൻക്യാമറ, 5000 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന പ്രത്യേകതകൾ. REALME C3

പ്രാഥമികമായി എന്‍ട്രി ലെവല്‍ ഉപയോക്താക്കളെയാണ് സി3 ലക്ഷ്യമിടുന്നതെങ്കിലും ഗെയിമിംഗ് ഫോണ്‍ എന്ന രൂപത്തിലാണ് വിപണിയിലെത്തുക.റിയല്‍മി സി 2 നെക്കാള്‍ 3യ്ക്ക് നീളവും, ബംപ് അപ്പ് സവിശേഷതകലുമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. 3 ജിബി / 32 ജിബി, 4 ജിബി / 64 ജിബി എന്നി വേരിയന്റുകളിൽ എത്തുന്ന ഫോണിന്റെ വില വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല

shortlink

Related Articles

Post Your Comments


Back to top button