Life Style

സ്ത്രീകള്‍ക്ക് ചികിത്സ തേടേണ്ട 6 പ്രധാന ആരോഗ്യപ്രശ്നങ്ങള്‍

 

കുടുംബത്തിന്റെ മുഴുവന്‍ ആരോഗ്യം ശ്രദ്ധിക്കുന്നവരാണ് സ്ത്രീകളാണ്. എന്നാല്‍ പലപ്പോഴും അവര്‍ സ്വന്തം ആരോഗ്യം മറക്കാറുണ്ട്. രോഗം തിരിച്ചറിഞ്ഞാലും ചികിത്സ തേടാനും ഇവര്‍ മടിക്കുന്നു. ലളിതമെന്ന് തോന്നുമെങ്കിലും മരണത്തിലേക്ക് വരെ സ്ത്രീകളെ നയിക്കാവുന്ന ചില അസുഖങ്ങള്‍ ഉണ്ട്. അവ എതെന്നു നോക്കൂ.

1) മാനസികാരോഗ്യം
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് വിഷാദരോഗം വരാനുള്ള സാധ്യത അധികമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ജൈവികമായ സവിശേഷതകളും ഇതിന് കാരണമാണ്. സ്ത്രീകളില്‍ സാധാരണയായി വരാറുള്ള ഒരു മാനസികപ്രശ്നം വിഷാദരോഗമാണ്. വിഷാദരോഗം പതിയെ ആത്മഹത്യ പ്രവണതയുമുണ്ടാക്കുന്നു. ലോകത്താകമാനമുള്ള 20 നും 59 വയസ്സിനിടയില്‍ പ്രായമുള്ള സ്ത്രീകളുടെ മരണത്തിലേക്ക് നയിക്കുന്ന പ്രധാന കാരണം വിഷാദവും ആത്മഹത്യയുമാണ്

2) കാന്‍സര്‍
സ്ത്രീകളെ ബാധിക്കുന്നത് സാധരണയായി ബ്രസ്റ്റ് കാന്‍സര്‍, ഗര്‍ഭാശയ കാന്‍സര്‍ എന്നിവയാണ്.

3) ഹൃദ്രോഗങ്ങള്‍
സ്ത്രീകളില്‍ ഹൃദ്രോഗം വരാനുള്ള ബ്രസ്റ്റ് കാന്‍സര്‍നേക്കാള്‍ അധികമാണ് .ഹൃദ്രോഗത്തിന് മതിയായ ചികിത്സ തേടാന്‍ സ്ത്രീകള്‍ മടിക്കുന്നതും മരണത്തിലേക്ക് നയിക്കുന്നു.

4) പ്രത്യുല്‍പാദന അവയവങ്ങളുടെ ആരോഗ്യം
വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പ്രകാരം 15 മുതല്‍ 44 വയസ്സ് വരെ പ്രായമുള്ള സ്ത്രീകള്‍ക്ക് വരുന്ന അസുഖങ്ങളില്‍ മൂന്നില്‍ ഒന്ന് കണക്കില്‍ ലൈംഗീക-പ്രത്യുല്‍പാദനാവയവ രോഗങ്ങളുണ്ട്.

5) മെന്റെണല്‍ ഹെല്‍ത്ത്
ഗര്‍ഭധാരണത്തിലെ പ്രശനങ്ങളും പ്രസവത്തില്‍ വരുന്ന സങ്കീര്‍ണതകളും കാരണം 300000 ത്തോളം സ്ത്രീകളാണ് വര്‍ഷത്തില്‍ ലോകത്താകമാനമായി മരിക്കുന്നത്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ ഏറ്റവും പുതിയ കണക്ക

6) HIV / AIDS
WHO യുടെ കണക്കുകള്‍ പ്രകാരം 15 മുതല്‍ 44 വയസ്സ് വരെയുള്ള സ്ത്രീകളുടെ മരണത്തിന് ഒരുകാരണമാണ് HIV / AIDS. നിരവധി സ്ത്രീകള്‍ ഈ രോഗത്തിന്റെ പിടിയിലാണ്. പാശ്ചാത്യ രാജ്യങ്ങളിലും മറ്റും സുരക്ഷിതമല്ലാത്ത ലൈംഗീക ബന്ധത്തിലൂടെയാണ് കൂടുതലായും HIV / AIDS പകരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button