Latest NewsNewsInternational

വിമാനാപകടം : ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി രണ്ടായി മുറിഞ്ഞു, വീഡിയോ പുറത്ത്

അങ്കാര : വിമാനം  ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി രണ്ടായി മുറിഞ്ഞു. ഇസ്താംബുള്ളിലെ എയര്‍പോര്‍ട്ടിൽ ഇസ്മിറില്‍ നിന്ന് ഇസ്താംബുള്ളിലേക്ക് എത്തിയ പെഗാസസ് എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

വിമാനം രണ്ടായി മുറിഞ്ഞതിന്റെയും തീ ഉയരുന്നതിന്റെയും ദൃശ്യങ്ങള്‍ സഹിതം വിദേശ മാധ്യമങ്ങളാണ്  വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 177 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു.  ആളപായമോ, എത്രപേര്‍ക്ക് പരുക്കേറ്റുവെന്നോ ഉള്ള വിവരങ്ങൾ പുറത്തു വന്നിട്ടില്ല. അപകടത്തെ തുടർന്ന് എയര്‍പോര്‍ട്ട് അടച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button