Kerala

കൊറോണ വൈറസ്: ടൂറിസം മേഖല ജാഗ്രത പുലർത്തണമെന്ന് നിർദേശം

കാക്കനാട്: കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് നിർദ്ദേശിച്ചു. കളക്ടറേറ്റിൽ നടന്ന ഹോട്ടൽ ആൻറ് സ്റ്റന്റ്സ് ഉടമകൾ, അസോസിയേഷൻ പ്രതിനിധികൾ, ഹോം സ്റ്റേകൾ, ടൂർ ഓപ്പറേറ്റർമാർ , കെ.റ്റി.ഡി.സി, ഡി.ടി.പി.സി, ഇന്ത്യാ ടൂറിസം, കേരള ടൂറിസം, കേരള ട്രാവൽ മാർട്ട്, ഇൻഫോപാർക്ക്, അമ്യൂസ്മെൻറ് പാർക്കുകൾ തുടങ്ങിയവയുടെ പ്രതിനിധികളുമായി നടന്ന യോഗത്തിലാണ് കളക്ടർ നിർദ്ദേശങ്ങൾ നൽകിയത്. എയർപോർട്ടുകളിലും സീപോർട്ടുകളിലും സ്ക്രീനിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. സംശയാസ്പദമായ സാഹചര്യത്തിൽ ആരെങ്കിലും എത്തിയാൽ ആരോഗ്യ വകുപ്പിനെ വിവരമറിയിക്കണം. ഇത്തരത്തിലുള്ളവർ മറ്റുള്ളവരുമായി സമ്പർക്കപ്പെടാതെ സൂക്ഷിക്കണം. നിരീക്ഷണത്തിനായി പ്രത്യേക സ്ക്വാഡ് തന്നെ രൂപീകരിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ സ്ക്വാഡിന്റെ സഹായം തേടാം. യാത്ര തുടങ്ങിയ ദിവസം മുതൽ 28 ദിവസം വരെയുള്ള ദിവസങ്ങളാണ്സൂക്ഷിക്കേണ്ടത്. ടൂറിസ്റ്റുകളുമായി സഹകരിച്ചു വേണം പ്രവർത്തിക്കാൻ. ആരെയും ഭയപ്പെടുത്താതെ ആവശ്യമായ മാർഗനിർദേശങ്ങൾ നൽകണമെന്നും കളക്ടർ നിർദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button