Latest NewsIndiaNews

തന്‍റെ മകൻ പിന്തുണയ്ക്കുന്നത് ഈ നേതാവിനെ: ഷഹീൻ ബാഗ് വെടിവയ്പ് കേസ് പ്രതിയുടെ പിതാവ്

ന്യൂഡൽ‌ഹി : ഷഹീൻ ബാഗിൽ സമരക്കാർക്കു നേരെ വെടിവച്ച കേസിലെ പ്രതി കപിൽ ഗുജ്ജര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും പിന്തുണയ്ക്കുന്ന ആളാണെന്ന് പിതാവ്.  ബുധനാഴ്ച തനിക്കും മകനും രാഷ്ട്രീയമില്ലെന്ന് പിതാവ് പറഞ്ഞിരുന്നു.

ഷഹീന്‍ ബാഗിലെ റോഡുകളിൽ ഗതാഗത തടസ്സമുണ്ടാകുന്നത് അവനു പ്രശ്നമായിരുന്നു. എപ്പോഴും അവൻ ഹിന്ദുസ്ഥാനെക്കുറിച്ചും ഹിന്ദുത്വത്തെക്കുറിച്ചുമെല്ലാം സംസാരിക്കും’– കപിലിന്റെ പിതാവ് ഗജേ സിങ് വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു.

‘ജയ് ശ്രീറാം’ വിളിച്ച് ഷഹീൻ ബാഗിലെ പ്രതിഷേധക്കാർക്കു നേരെ വെടിയുതിർത്ത പ്രതി ആം ആദ്മി പാർട്ടി പ്രവർത്തകനാണെന്നായിരുന്നു നേരത്തെ പൊലീസ് പറഞ്ഞത്. എഎപി ബന്ധം തെളിയിക്കുന്ന ഫോട്ടോകളും പ്രതിയുടെ മൊബൈലിലുണ്ടെന്നായിരുന്നു പൊലീസ് പറഞ്ഞത്. പാർട്ടി നേതാക്കളോടൊപ്പം ആം ആദ്മി പാർട്ടിയുടെ തൊപ്പി ധരിച്ച് പ്രതി നിൽക്കുന്ന ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close