Latest NewsNewsIndia

അമ്മയും,മക്കളും വീട്ടിനുള്ളിൽ മരിച്ച നിലയിൽ

ലക്‌നൗ : അമ്മയെയും,മക്കളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തരപദേശിലെ പ്രയാഗ് രാജിൽ ഹാൻഡിയ പോലീസ് സ്റ്റേഷൻ പരിധിയിൽ മഞ്ജു(35), മക്കളായ പ്രിയ(8),അനു(6), ഋതിക്(4) എന്നിവരാണ് മരിച്ചത്. വ്യായാഴ്ച് രാവിലെ ആയിരുന്നു സംഭവം.  ഏറെ നേരമായിട്ടും ഇവരെ പുറത്തുകാണാത്തതിനെ തുടർന്നു അയൽവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Also read : പാക് വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ ഇന്ത്യ തയ്യാര്‍: പക്ഷെ പാക്കിസ്ഥാൻ ആവശ്യപ്പെടണം: കേന്ദ്രം

ആത്മഹത്യ എന്നാണ് നാട്ടുകാർ പറയുന്നത്. പ്രാഥമിക പരിശോധനയിൽ നാല് പേരുടെയും കഴുത്തിൽ മുറിവേറ്റതായി കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കൊണ്ട് പോയി. റിപ്പോർട്ട് കിട്ടിയ ശേഷമേ മരണകാരണം വ്യക്തമാവുകയെന്നും അന്വേഷണം ആരംഭിച്ചെന്നും പോലീസ് പറഞ്ഞു. ദിവസ കൂലിക്ക് ജോലി ചെയ്താണ് മഞ്ജു കുടുംബം പോറ്റിയിരുന്നത് ഭർത്താവ് നാല് വർഷങ്ങൾ മുൻപ് മരണപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button