Life Style

എളുപ്പത്തില്‍ വണ്ണം കുറയുന്നതിന് ഈ മാര്‍ഗങ്ങള്‍

വണ്ണം കുറയ്ക്കാനുള്ള എളുപ്പവഴികള്‍ എല്ലാവര്‍ക്കും അറിയാം; ധാരാളം വെള്ളം കുടിക്കുക, പച്ചക്കറികള്‍ കഴിക്കുക, ദിവസേന വ്യായാമം ചെയ്യുക. എന്നാല്‍ ഇതൊക്കെ ചെയ്തിട്ടും വണ്ണം കുറയാത്തവരാണ് ഏറെപ്പേരും. എന്നാല്‍ വണ്ണം എളുപ്പത്തില്‍ കുറയ്ക്കാന്‍ മറ്റ് ധാരാളം വഴികള്‍ ഉണ്ട്. സാധാരണഗതിയില്‍ നിന്ന് ഒന്ന് മാറി ചിന്തിച്ചാലോ.! ഇവയൊന്നുമല്ലാത്ത മറ്റ് വഴികള്‍ എന്തൊക്കെയെന്നല്ലേ…

1. വൈറ്റമിന്‍ ഡി അടങ്ങുന്ന ആഹാരങ്ങള്‍ കഴിക്കുക

വൈറ്റമിന്‍ ഡി നിങ്ങളുടെ ശരീരത്തില്‍ കാല്‍സ്യം ആഗിരണം ചെയ്യാനും രോഗപ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കാനും മാത്രമല്ല സഹായിക്കുക, ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും. വൈറ്റമിന്‍ ഡി ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കു. മത്സ്യങ്ങളില്‍ മത്തി,അയല, കോര, ചൂര തുടങ്ങിയവ കഴിക്കുന്നത് വൈറ്റമിന്‍ ഡിയ്ക്ക് വളരെ നല്ലതാണ്. മുട്ടയുടെ മഞ്ഞ, കൂണ്‍, പാല്‍, ഓറഞ്ച് ജ്യൂസ് തുടങ്ങിയവയും ശരീരത്തിന് നല്ലതാണ്.

2. രാവിലെ വെറും വയറ്റില്‍ വര്‍ക്ക് ഔട്ട് ചെയ്യുക

പ്രഭാത ഭക്ഷണം കഴിച്ചതിന് ശേഷം വര്‍ക്ക് ഔട്ട് ചെയ്യുന്ന ശീലമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ആ ശീലം മാറ്റാന്‍ സമയമായി. ഒഴിഞ്ഞ വയറില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നത് ഫാറ്റ് സെല്ലുകളെ നശിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇത് പരീക്ഷിക്കുന്നതില്‍ തെറ്റില്ല.
3. മധുരപലഹാരങ്ങളും പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക

പ്രഭാത ഭക്ഷണത്തില്‍ മധുരപലഹാരങ്ങള്‍ ഉള്‍പ്പെടുത്തുക എന്നത് വളരെ കുറച്ച് ആള്‍ക്കാരുടെയെങ്കിലും സ്വപ്നമായിരിക്കും. കുട്ടികള്‍ക്ക് എന്നും ഇത് പ്രിയപ്പെട്ടതാണ്. പ്രാതലില്‍ കേക്ക്, കുക്കീസ്, ചോക്ലേറ്റ് പോലെയുള്ള മധുരപലഹാരങ്ങളും ഉപയോഗിക്കുക, ഇത് ആരോഗ്യത്തില്‍ നല്ലതാണ്.

4. ചോക്ലേറ്റുകള്‍ കഴിക്കുക

ചോക്ലേറ്റുകള്‍ കഴിക്കുന്നത് ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് കൂട്ടുമെന്നാണ് പൊതുവെയുള്ള അഭിപ്രായം. എന്നാല്‍ ഇത് തെറ്റാണെന്ന് 2012-ലെ ആര്‍ക്കൈവ്സ് ഓഫ് ഇന്റേര്‍ണല്‍ മെഡിസിന്‍ എന്ന പഠനം പറയുന്നത്. ഇടയ്ക്കിടയ്ക്ക് ചോക്ലേറ്റ് കഴിക്കുന്നവരേക്കാള്‍ മെലിഞ്ഞിട്ടായിരിക്കും ദിവസേന ചോക്ലേറ്റ് കഴിക്കുന്നവര്‍.

5. പഴങ്ങളുടെ തൊലി കളയുന്നത് നിര്‍ത്തുക

ആപ്പിള്‍ പോലെയുള്ള പഴങ്ങളുടെ തൊലി കളയുന്നത് നല്ലതല്ല. ഇത് ഉള്‍പ്പെടെ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇത് അമിതവണ്ണം കുറയ്ക്കാനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button