Latest NewsKeralaNewsInternational

കുട്ടികള്‍മുതല്‍ വയോജനങ്ങള്‍ക്ക് വരെ പ്രത്യേക ദിനങ്ങള്‍; എന്നാപിന്നെ ഞങ്ങള്‍ക്കും വേണം, കഷണ്ടിക്കാര്‍ ഐക്യരാഷ്ട്ര സഭയിലേക്ക്

മലപ്പുറം: ഞങ്ങള്‍ക്കുംവേണം ഒരു ദിനം. കുട്ടികള്‍ മുതല്‍ വയോജനങ്ങള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ദിനങ്ങള്‍. അമ്മയ്ക്കും അച്ഛനും തുടങ്ങി കമിതാക്കള്‍ക്കും വരെ ദിനങ്ങള്‍. അപ്പോ പിന്നെ എന്തുകൊണ്ട് കഷണ്ടിക്കാര്‍ക്ക് ഒരു ദിനം ഇല്ല. എന്നാല്‍ ഇപ്പോള്‍ അവര്‍ക്കും ഒരു പ്രത്യേക ദിനം വേണമെന്ന് ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. ശെരിക്കും അവരെ കുറ്റം പറയാനും പറ്റില്ല. എല്ലാവര്‍ക്കും ഉള്ളപ്പോള്‍ അവര്‍ക്ക് ഇല്ലാതിരിക്കുന്നത് ശരി അല്ലല്ലോ.

എന്നാല്‍ ആ ആഗ്രഹം അവര്‍ പറയുക മാത്രം അല്ല ‘കഷണ്ടിക്കാരുടെ അന്താരാഷ്ട്ര ദിനം’ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു. മലപ്പുറം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബാല്‍ഡേഴ്‌സ് ക്ലബ് ഇന്റര്‍നാഷണല്‍ എന്ന കൂട്ടായ്മയാണ് ഇതിനായി രംഗത്തിറങ്ങിയത്. കഷണ്ടിക്കാരുടെ ദിനം എന്ന ആവശ്യവുമായി ഐക്യരാഷ്ട്ര സഭയെ സമീപിക്കാനാണ് തീരുമാനം. ഇതിന് പിന്തുണതേടി ലോകത്തെ കഷണ്ടിക്കാരായ ഭരണാധികാരികള്‍ക്ക് കത്തയയ്ക്കും.

സിനിമാ താരങ്ങളടക്കമുള്ള പ്രമുഖരുടെ പിന്തുണയും ഉറപ്പാക്കും. തുടര്‍ന്ന് കഷണ്ടിക്കാരായ ആയിരം പേരുടെ അപേക്ഷ ഐക്യരാഷ്ട്രസഭയില്‍ സമര്‍പ്പിക്കും.കഷണ്ടിദിനം എന്ന ആവശ്യത്തിന് അന്താരാഷ്ട്ര തലത്തില്‍ പിന്തുണനേടാന്‍ വെബ്‌സൈറ്റ് തുടങ്ങാനും ആലോചനയുണ്ട്. കൂട്ടായ്മയുടെ ഭാരവാഹികളായ മുനീര്‍ ബുഖാരി, സി.എച്ച്. മൊയ്തു, ടി.കെ. രവി, ടി.വി. മുസ്തഫ എന്നിവരാണ് ഐക്യരാഷ്ട സഭയുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ ചെയ്യുന്നത്.അങ്ങനെ ഇവരുടെ സ്വപ്‌നം സാക്ഷാത്കരിച്ചാല്‍ കഷണ്ടിക്കാര്‍ക്കായും ഒരു ദിനം നമുക്ക് ആഘോഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button