Latest NewsInternational

“14 കാരിയാണെങ്കിലും അവൾക്ക് ആർത്തവമുണ്ട്, പ്രശ്നമില്ല” ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ച സംഭവത്തില്‍ പാക് കോടതിയുടെ വിധി

14 കാരിയായ പെണ്‍കുട്ടിയെ മതംമാറ്റി വിവാഹം കഴിച്ച സംഭവം വിവാദമാക്കേണ്ടെന്ന തരത്തിലാണ് കോടതിയുടെ വിധി.

കറാച്ചി: ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങൾ കൂടുതലായും റിപ്പോര്‍ട്ട് ചെയ്യുന്നത് പാകിസ്ഥാനിലാണ്. ഇതാ അത്തരത്തില്‍ ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ച സംഭവത്തില്‍ പാക് കോടതിയുടെ വിചിത്ര വിധി പ്രസ്താവനയാണ് ഇപ്പോള്‍ ദേശീയമാധ്യമങ്ങളില്‍ നിറയുന്നത്.14 കാരിയായ പെണ്‍കുട്ടിയെ മതംമാറ്റി വിവാഹം കഴിച്ച സംഭവം വിവാദമാക്കേണ്ടെന്ന തരത്തിലാണ് കോടതിയുടെ വിധി. പെണ്‍കുട്ടിയുടെ പ്രായം ശാസ്ത്രീയമായി സ്ഥിരീകരിക്കാന്‍ സിന്ധ് ഹൈക്കോടതി പൊലീസിനോട് ഉത്തരവിട്ടു.

അതേസമയം, പ്രായം കുറവാണെങ്കിലും പെണ്‍കുട്ടിക്ക് ആര്‍ത്തവമുണ്ടെങ്കില്‍ വിവാഹം സാധുവാകുമെന്നുമായിരുന്നു കോടതിയുടെ വാദം.വിവാഹം കഴിക്കുമ്പോള്‍ പെണ്‍കുട്ടി ആര്‍ത്തവ ചക്രം പൂര്‍ത്തിയാക്കിയിരുന്നെന്നും അതിനാല്‍ വിവാഹം ശരീഅത്ത് നിയമപ്രകാരം സാധുവാണെന്നും കോടതി ഉത്തരവിട്ടു. സിന്ധ് കോടതിയുടേതാണ് ഉത്തരവ്.കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് 14കാരിയായ പെണ്‍കുട്ടിയെ അബ്ദുല്‍ ജബ്ബാര്‍ എന്ന യുവാവ് തട്ടിക്കൊണ്ട് പോകുകയും ഇസ്ലാമിലേക്ക് മത പരിവര്‍ത്തനം നടത്തി വിവാഹം കഴിക്കുകയും ചെയ്തത്.

പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് കേസ് കോടതിയിലെത്തിയത്.എന്നാല്‍ ഇപ്പോള്‍ സംഭവത്തില്‍ സിന്ധ് കോടതിയുടെ നടപടിയില്‍ പ്രതിഷേധിച്ച്‌ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button