KeralaLatest NewsNewsEntertainment

ഈ ആഴ്ച ആരെയും പുറത്താക്കാതെ പ്രേക്ഷകരെ ഞെട്ടിച്ച് ബിഗ് ബോസ്, മറുപടിയായി സോഷ്യൽ മീഡിയയിൽ പൊങ്കാല

വോട്ട് രേഖപ്പെടുത്തിയ പ്രേക്ഷകരെ നിരാശരാക്കി ആരെയും പുറത്താക്കാതെ ബിഗ് ബോസ്. എലിമിനേഷൻ പട്ടികയിൽ ഉണ്ടായിരുന്നവരിൽ നിന്ന് ആരെയും ഇന്നത്തെ എപ്പിസോഡിൽ പുറത്താക്കിയില്ല. ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചത് ദയയ്ക്കാണെന്ന് ഇന്നലെ ബിഗ് ബോസ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ചാനലിന്‍റെ ആരെയും പുറത്താക്കാത്ത നിലപാടിനെതിരെ വലിയ രോഷമാണ് സോഷ്യൽ മീഡിയയിൽ അരങ്ങേറുന്നത്. പ്രേക്ഷകരെ മണ്ടന്മാരാക്കുന്ന കാര്യമാണിതെന്നും, വോട്ട് ചെയ്യുന്ന പരിപാടി നിർത്തുകയാണെന്നുമാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്‍റുകൾ.

രേഷ്മയാണ് പുറത്ത് പോകേണ്ടിയിരുന്നതെന്നും കണ്ണിലസുഖം മൂലമാണ് ഇത്തവണ പുറത്താക്കാതെ ഇരുന്നതെന്നും കമന്‍റുകളിലുണ്ട്. എന്നാൽ ഈ സൗകര്യം പരീക്കുട്ടിക്ക്  നൽകിയിരുന്നില്ല എന്ന് കുറ്റപ്പെടുത്തുന്ന അഭിപ്രായങ്ങളുമുണ്ട്.

മഞ്ജു പത്രോസിനെതിരെ മോഹൻലാൽ നടത്തിയ പരാമർശങ്ങൾക്ക് വലിയ പിന്തുണ സോഷ്യൽ മീഡിയയിൽ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പൊങ്കാല. ആരെയും പുറത്താക്കാതെ ഇരുന്നത് പ്രേക്ഷകരെ കബളിപ്പിക്കുന്നതിന് തുല്യമാണെന്നും, പിന്നാമ്പുറ കളികൾ നടക്കുന്നുണ്ടെന്നും കമന്‍റുകളിൽ ആക്ഷേപം ഉണ്ട്.

എന്നാൽ നാലു പേരോളം അസുഖം ബാധിച്ച് പുറത്തിരിക്കുന്നത് ബിഗ് ബോസ് ഷോയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മത്സരാർത്ഥികളുടെ എണ്ണക്കുറവ് ഷോയുടെ റേറ്റിംഗും കുറയ്ക്കും. അത്തരമൊരു സാഹചര്യത്തിൽ ഒരാളെ ഈ ആഴ്ച തന്നെ പുറത്താക്കിയാൽ കൂടുതൽ കുഴപ്പമാകും എന്ന് കരുതിയായിരിക്കണം ഇത്തവണ എലിമിനേഷൻ ഒഴിവാക്കിയത് എന്നും പറയുന്നവരുണ്ട്.

എന്നാൽ പ്രെമോകളിൽ ഒക്കെ ആര് പുറത്ത് പോകും എന്നൊക്കെ ചോദിച്ചിട്ട്, ആരെയും പുറത്താക്കാത്തത് പ്രേക്ഷകരെ നിരാശയിലാഴ്ത്തി. ഇതിന്‍റെ പ്രതിഷേധമാണ് സോഷ്യൽ മീഡിയിൽ ഇപ്പോൾ കാണുന്നത്. ചാനലിന്‍റെ ഫേസ്ബുക്ക്, യുടൂബ് പേജുകളിലാണ് കമന്‍റ് പ്രതിഷേധം അരങ്ങേറുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button