Life Style

തടി കുറയാന്‍ മാത്രമല്ല… മുടിയുടെ വളര്‍ച്ചയ്ക്കും ഗ്രീന്‍ ടീ

മുടിവേരുകള്‍ക്ക് ബലം നല്‍കുക, മുടി മൃദുവാക്കുക, മുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കുക തുടങ്ങിയ ധാരാളം ഗുണങ്ങള്‍ ഗ്രീന്‍ ടീ നല്‍കുന്നു.മുടിയുടെ ആരോഗ്യത്തിന് ഗ്രീന്‍ ടീ മൂന്ന് വിധത്തില്‍ ഉപയോഗിക്കാം.

മുടിയുടെ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് ഗ്രീന്‍ ടീ. പഥനോള്‍ അഥവാ വൈറ്റമിന്‍ ബി ഗ്രീന്‍ ടീയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഹെയര്‍ കെയര്‍ ഉല്‍പ്പന്നങ്ങളില്‍, പ്രത്യേകിച്ച് കണ്ടീഷണറില്‍ അടങ്ങിയിരിക്കുന്ന ഒന്നാണിത്. മുടിവേരുകള്‍ക്ക് ബലം നല്‍കുക, മുടി മൃദുവാക്കുക, മുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കുക തുടങ്ങിയ ധാരാളം ഗുണങ്ങള്‍ ഗ്രീന്‍ ടീ നല്‍കുന്നു.

അണുബാധകള്‍ തടയാന്‍ ഗ്രീന്‍ ടീ നല്ലതാണ്. ഇതുകൊണ്ടുതന്നെ ഇത് ശിരോചര്‍മത്തില്‍ പുരട്ടുന്നതും ഗുണകരമാണ്. കഷണ്ടിയ്ക്ക് കാരണമായ ഹോര്‍മോണിനെ ഇല്ലാതാക്കാന്‍ ഗ്രീന്‍ ടീയില്‍ 5-ആല്‍ഫ റിഡക്ടേഴ്‌സ് കാരണമാകുന്നു. തണുത്ത ഗ്രീന്‍ ടീ കൊണ്ടു മുടിയില്‍ മസാജ് ചെയ്യുകയും കഴുകുകയും ചെയ്യുക.

കുറച്ചു മാസങ്ങള്‍ അടുപ്പിച്ച് ഇത് ആഴ്ചയില്‍ രണ്ടു മൂന്നു തവണ വീതം ചെയ്യുക. മുടി വളരാനും കൊഴിച്ചില്‍ കുറയ്ക്കാനും സഹായിക്കും. ഹെന്ന പോലുള്ളവ തലയില്‍ പുരട്ടുമ്പോള്‍ ഇതില്‍ ഗ്രീന്‍ ടീ ചേര്‍ക്കാം. ഹെന്ന മാത്രമല്ല, ഹെയര്‍ പായ്ക്കുകളിലും ഇത് ഉപയോഗിക്കാം. മുടിയുടെ ആരോഗ്യത്തിന് ഗ്രീന്‍ ടീ മൂന്ന് വിധത്തില്‍ ഉപയോഗിക്കാം….

രണ്ട് ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും മൂന്ന് ടീസ്പൂണ്‍ ഗ്രീന്‍ ടീയും ചേര്‍ത്ത് നല്ല പോലെ മിക്‌സ് ചെയ്യുക. ശേഷം ഇത് മുടിയില്‍ പുരട്ടുക. 10 മിനിറ്റ് നല്ല പോലെ മസാജ് ചെയ്യുക. ആഴ്ച്ചയില്‍ മൂന്നോ നാലോ തവണ ഇത് പുരട്ടാവുന്നതാണ്. താരന്‍ അകറ്റാനും മുടികൊഴിച്ചില്‍ കുറയ്ക്കാനും ഇത് സഹായിക്കും.

രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണയും മൂന്ന് ടീസ്പൂണ്‍ ഗ്രീന്‍ ടീയും ചേര്‍ത്ത് തലയില്‍ പുരട്ടാവുന്നതാണ്. 15 മിനിറ്റോളം മസാജ് ചെയ്യുക. ശേഷം ഷാംപൂ ഉപയോ?ഗിച്ച് കഴുകി കളയുക.

രണ്ട് ടീസ്പൂണ്‍ നാരങ്ങ നീരും മൂന്ന് ടീസ്പൂണ്‍ ഗ്രീന്‍ ടീയും ചേര്‍ത്ത് തലയില്‍ ഇടുക. പത്തോ പതിനഞ്ച് മിനിറ്റോ മസാജ് ചെയ്യുക. ശേഷം കഴുകി കളയുക. എല്ലാ ദിവസവും ഇത് ഉപയോഗിക്കാവുന്നതാണ്. മുടിയ്ക്ക് ബലം കിട്ടാനും താരന്‍ അകറ്റാനും ഇത് സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button