KeralaLatest NewsIndiaNews

‘ശശി തരൂരുമൊത്തുള്ള ആ ചിത്രത്തിന്റെ പിന്നിലെ കഥ വേറെയാണ്; തരൂരിന്റെ പുതിയ ഇര എന്ന രീതിയിലുള്ള കമന്റുകൾ വന്നു’; യുവതി പറഞ്ഞത്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂരുമായുള്ള അഭിമുഖത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ആര്‍ജെ പുര്‍ഖക്കെതിരെ നടന്നത് കരുതി കൂട്ടിയുള്ള സൈബര്‍ ആക്രമണം. ജോലിയുടെ ഭാഗമായി താന്‍ ചെയ്ത ഇന്റര്‍വ്യൂവിലെ തന്നെ ചിത്രങ്ങള്‍, രാഷ്ട്രീയ നേട്ടത്തിനായി ചിലർ മോശമായി ഉപയോഗിക്കുന്നതിനെതിരെ യുവതി രംഗത്തെത്തി.

ശശി തരൂരിനെതിരെയുള്ള ആക്രമണത്തിനായി ചിത്രം പലരും ദുരുപയോഗം ചെയ്യുകയും ചിത്രത്തില്‍ കമന്റുകളിട്ടത് കൂടാതെ എഡിറ്റ് ചെയ്ത് സ്ത്രീവിരുദ്ധ ട്രോളുകളുണ്ടാക്കുകയും ചെയ്തു. ‘തരൂരിന്റെ പുതിയ ഇര’ എന്ന രീതിയിലുള്ള കമന്റുകളാണ് ട്വിറ്ററില്‍ വിവിധ അക്കൗണ്ടുകളില്‍ പ്രചരിപ്പിച്ചത്.

ALSO READ: പിണറായി വിജയന് രണ്ടല്ല മൂന്ന് ചങ്ക്; പ്രതിസന്ധി ഘട്ടത്തിലും സഭയുടെ കണ്ണുനീര് കാണുവാനും മനുഷ്യത്വം തിരിച്ചറിയാനും മുഖ്യമന്ത്രിക്ക് കഴിഞ്ഞു; സംസ്ഥാന സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള വൈദികന്റെ പ്രസംഗം വൈറൽ- വീഡിയോ

അതേസമയം, ജയ്പൂരില്‍ നടന്ന സാഹിത്യോത്സവത്തിലാണ് പുര്‍ഖ ശശി തരൂരിനെ അഭിമുഖം ചെയ്തത്. സ്വന്തം ജോലി ചെയ്തതിനാണ് താന്‍ ഇത്രയേറെ ഉപദ്രവിക്കപ്പെട്ടതെന്നത് വിഷമിപ്പിക്കുന്നുവെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button