Latest NewsNews

അന്തരിച്ച ആർ എസ് എസ് താത്വികാചാര്യൻ പി പരമേശ്വരനെക്കുറിച്ച് പോസ്റ്റ്‌ : കോൺഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയ്ക്ക് പൊങ്കാല

തിരുവനന്തപുരം: അന്തരിച്ച ആർ എസ് എസ് താത്വികാചാര്യൻ പി പരമേശ്വരനെയും, മരണം റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളെയും അവഹേളിച്ച ജ്യോതികുമാർ ചാമക്കാലക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാല. കോൺഗ്രസ് നേതാവ് ചാമക്കാലയ്ക്ക് എതിരെ നവ മാധ്യമ ഉപയോക്താക്കൾ ശക്തമായ രോഷ പ്രകടനമാണ് നടത്തുന്നത്.

ചാമക്കാലയുടെ പോസ്റ്റിന്റെ പൂർണ രൂപം ചുവടെ

അന്തരിച്ച RSS നേതാവ് ശ്രീ പി.പരമേശ്വരന് ആദരാഞ്ജലികൾ….

മരിച്ചവരെക്കുറിച്ച് ദോഷം പറയരുത് എന്നാണ്. പക്ഷേ മാധ്യമങ്ങളെക്കുറിച്ച പറയാം….

മലയാളത്തിലെ മുഖ്യധാരാമാധ്യമം പി.പരമേശ്വരനായി മാറ്റിവച്ചിരിക്കുന്ന ഇടം ഞെട്ടിക്കുന്നതാണ്….

അതിലൂടെ RSS എന്ന വർഗീയ പ്രസ്ഥാനത്തെ, തീവ്രവാദ പ്രസ്ഥാനത്തെയാണ് പുകഴ്ത്തുന്നത്….

മഹാത്മജിയുടെ ഘാതകരെ, ഇന്ത്യയെ മതരാഷ്ട്രമാക്കാൻ കൊണ്ടുപിടിച്ച് ശ്രമിക്കുന്ന പ്രസ്ഥാനത്തെ കേരളത്തിൽ നിന്ന് അകറ്റി നിർത്താൻ കോൺഗ്രസും മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളും ശ്രമിക്കുമ്പോൾ അവർക്ക് ഇങ്ങനെ പിൻവാതിൽ പ്രവേശനത്തിന് സഹായിക്കുന്നത് ശരിയാണോയെന്ന് പത്രാധിപർ ചിന്തിക്കണം…..

കേരളത്തിലെ ന്യൂനപക്ഷങ്ങളോടും മതനിരപേക്ഷ പ്രസ്ഥാനങ്ങളോടുമുള്ള വഞ്ചനയാണിതെന്ന് പറയാതെ വയ്യ……..

ചില കമന്റുകൾ ചുവടെ

ആ പുണ്യാത്മാവിന്റെ പേരുച്ചരിക്കാന്‍ പോലും അര്‍ഹതയുള്ളവര്‍ ഇന്ന് തന്റെ പ്രസ്ഥാനത്തില്‍ പോലും ഇല്ല ചാമക്കാലേ……താന്‍ ചത്താല്‍ ഇങ്ങനെ ഒരു ഫേസ്ബുക്കില്‍ അനുസ്മരിച്ച് തന്റെ ആളുകള്‍ അതവസാനിപ്പിക്കും ..ഇരിക്കും പിണ്ഡം ഇപ്പഴേ റെഡിആക്കി വെച്ചേക്ക് അല്ലെങ്കില്‍ അതിനും ആളു കാണില്ല.അത്രയേ ഉള്ളൂ കേരളത്തിലെ എ,ബി കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ക്കിടയില്‍ ചാമക്കാലയുടെ സ്ഥാനം. പിന്നെ എന്തിനാ ഇയാള്‍ക്ക് മറുപടി കൊടുത്ത് ആളാക്കുന്നത്.

പിതൃശൂന്യത ഒരു കുറ്റം അല്ല ചാമക്കാലെ.. എന്നാൽ തനിക്ക് അത് ഒരു അലങ്കാരം ആണെന്ന് താൻ തെളിയിച്ചു കൊണ്ടിരിക്കുവാണല്ലോ

ശ്രീ പി പരമേശ്വരന്റെ മരണവാർത്തക്കു വേണ്ടി പ്രധാന പത്രങ്ങൾ മുൻ പേജ് ഇടം നൽകിയതിന് ഒരിക്കലും ഒരു കോൺഗ്രസ് പ്രവർത്തകൻ ഇത്തരത്തിൽ പ്രതികരിക്കരുതായിരുന്നു.മഹാമോശമായിപ്പോയി.

എജ്ജാതി കരച്ചിലാ ചാമ’കാലാ’തന്റ്‌ വീടിന്റ്‌ പറമ്പ്‌ ഒന്നും അല്ലല്ലോ അവരുടെ പത്രത്തിന്റ്‌ ഭാഗമല്ലേ മാറ്റി വെച്ചത്‌…തനിക്ക്‌ ഒന്നും ഇതിന്റ നാലിൽ ഒരു ഭാഗം പോലും മാധ്യമങ്ങൾ മാറ്റി വെക്കില്ലെന്ന തിരിച്ചറിവാണോ??
ഭാരതീയ വിചാര കേന്ദ്രം ഡയറക്ടറും ആർ എസ് എസിന്റെ മുതിർന്ന പ്രചാരകനുമായിരുന്നു അന്തരിച്ച പി. പരമേശ്വരൻ. കഴിഞ്ഞ ഒരു മാസത്തോളമായി ഒറ്റപ്പാലത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാവിലെ എറണാകുളത്തെ ആർഎസ്എസ് ആസ്ഥാനത്തു പൊതു ദർശനത്തിനു വെക്കുന്ന മൃതദേഹം വൈകിട്ട് 6 ന് ജന്മനാടായ ആലപ്പുഴ മുഹമ്മയിൽ സംസ്കരിക്കും.

ചേർത്തല മുഹമ്മ താമരശ്ശേരിൽ ഇല്ലത്ത് 1927 ലായിരുന്നു ജനനം. ചങ്ങനാശ്ശേരി എസ്.ബി.കോളേജിൽ പ്രീഡിഗ്രിയും, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദവും നേടി.. ചെറുപ്പം മുതൽ ആർഎസ്എസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച അദ്ദേഹം 1950 മുതൽ മുഴുവൻ സമയ പ്രചാരകനായി.

1957 ൽ ജനസംഖത്തിന്റെ സംഘടനാ സെക്രട്ടറിയായി. തുടർന്ന് ആൾ ഇന്ത്യ ജനറൽ സെക്രട്ടറിയായും വൈസ് പ്രസിഡന്‍റായും പ്രവർത്തിച്ചു. പിന്നീട് കക്ഷി രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങിയ പരമേശ്വരൻ ആര്‍എസ്എസ് പ്രചാരകനായി തുടരുകയായിരുന്നു.

പത്മശ്രീ, പത്മവിഭൂഷൺ അടക്കം നിരവധി ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ആര്‍ഷസംസ്‌കാര പരമശ്രേഷ്ഠ പുരസ്‌കാരം അമൃതകീര്‍ത്തി പുരസ്‌കാരമുള്‍പ്പെടെയുള്ള ബഹുമതികളും ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button