KeralaLatest NewsNews

പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം : ഒരാള്‍ കൂടി അറസ്റ്റില്‍ : കേസില്‍ ട്വിസ്റ്റ് : തട്ടിക്കൊണ്ടു പോകലിന്റെ സൂത്രധാരന്‍ ബിസിനസ്സ് പാര്‍ട്ണര്‍

കണ്ണൂര്‍: പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി . കരിക്കോട്ടക്കരി എടപ്പുഴ സ്വദേശിയായ പ്രവാസി വ്യവസായി ടിന്‍സ് വര്‍ഗീസിനെ എടപ്പുഴ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോയ സംഭവത്തിലാണ് ഒരാള്‍കൂടി അറസ്റ്റിലായിരിക്കുന്നത്. സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തിലും മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, പാസ്‌പോര്‍ട്ട് എന്നിവ തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതി പേരാവൂര്‍ ഈരായിക്കൊല്ലി മാറോളി ഹൗസില്‍ പ്രജീഷി (42) നെയാണ് കരിക്കോട്ടക്കരി എസ്ഐ ശിവന്‍ ചോടത്തും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം.

Read Also : പ്രമുഖ യുവവ്യാപാരിയെ ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമം

കേസുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോകപ്പെട്ട പ്രവാസി ടിന്‍സ് വര്‍ഗീസിന്റെ ഭാര്യാ സഹോദരന്‍ എറണാകുളം പൂക്കോട്ടുപടി സ്വദേശി ഷിന്റോ മാത്യു, കേളകം ചുങ്കക്കുന്ന് സ്വദേശി മംഗലത്ത് എം.ജെ സിജോ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ടിന്‍സിനൊപ്പം ഖത്തറില്‍ ബിസിനസ് പാര്‍ട്ണറായിരുന്ന തൊണ്ടിയില്‍ സ്വദേശി സനീഷ് വി.മാത്യുവാണ് തട്ടിക്കൊണ്ടുപോകലിന്റെ സൂത്രധാരന്‍. ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പേരാവൂര്‍ ഈരായിക്കൊല്ലിയിലെ വീട്ടില്‍ വെച്ചാണ് ക്വട്ടേഷന്‍ സംഘാംഗമായ പ്രജീഷിനെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button