Latest NewsNewsIndia

ആം ആദ്മി വിട്ട് കോണ്‍ഗ്രസിലെത്തിയവരെ എട്ട് നിലയില്‍ പൊട്ടിച്ച് ജനം

ന്യൂഡല്‍ഹി: ആം ആദ്മി വിട്ട് കോണ്‍ഗ്രസിലെത്തിയവരെ എട്ട് നിലയില്‍ പൊട്ടിച്ച് ജനം. ആം ആദ്മി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച്‌ വന്‍ വിജയം നേടിയവരാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചപ്പോള്‍ പരാജയപ്പെട്ടത്. അതേസമയം ബിജെപിയില്‍ ചേക്കേറിയവരെ ജനം കഷ്ടിച്ച്‌ കരകയറ്റിവിട്ടു. അല്‍ക്ക ലാംബ, ആദര്‍ശി ശാസ്ത്രി, കപില്‍ മിശ്ര എന്നിവരാണ് എ.എ.പി വിട്ട് കോണ്‍ഗ്രസ് ബിജെപി പാര്‍ട്ടികളില്‍ ചേര്‍ന്ന് മത്സരിച്ചത്. 1994 ല്‍ കോണ്‍ഗ്രസിലൂടെയാണ് അല്‍ക ലാംബ പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. 2013ല്‍ ആപ്പ് തരംഗത്തിനിടെ ആം ആദ്മിയില്‍ ചേര്‍ന്നു. എന്നാല്‍ 2019ല്‍ അല്‍ക ആംആദ്മി വിട്ടു. മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ കൊച്ചുമകനാണ് ആദര്‍ശ് ശാസ്ത്രി. കഴിഞ്ഞ തവണ ആം ആദ്മി ടിക്കറ്റില്‍ മത്സരിച്ചു വിജയിച്ച ആദര്‍ശ് ഇത്തവണ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് കോൺഗ്രസിൽ ചേർന്നത്.

Read also: ബിജെപിയുടെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയും തറയ്ക്കും; മമത ബാനർജി

എഎപിയിൽ നിന്ന് ബിജെപിയിലെത്തിയ കപിലിനും പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. തുടക്കത്തില്‍ ലീഡ് നിലനിര്‍ത്തിയെങ്കിലും അവസാന മണിക്കൂറുകളില്‍ 11,133 വോട്ടിന് മിശ്ര എഎപിയുടെ അഖിലേഷ് ത്രിപാഠിക്ക് പിന്നിലാകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button