KeralaLatest NewsNews

സ്വര്‍ണതോണി തട്ടിപ്പ്: അന്യ സംസ്ഥാന തൊഴിലാളിക്കായി തെരച്ചിൽ ഊർജ്ജിതമാക്കി

മങ്കട: സ്വര്‍ണതോണി തട്ടിപ്പു കേസിൽ അന്യ സംസ്ഥാന തൊഴിലാളിക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. മലപ്പുറം കോഡൂര്‍ സ്വദേശിയായ യുവാവാണ് തട്ടിപ്പിന് ഇരയായത്. മക്കരപ്പറമ്പില്‍ മൊബൈല്‍ കടയില്‍ ജോലി ചെയ്യുന്ന യുവാവാണ് സ്വര്‍ണതോണിയാണെന്ന് വിശ്വസിച്ച് വാങ്ങിയത് വെറും വ്യാജനാണ് എന്ന് വൈകി തിരിച്ചറിഞ്ഞത്.

മലപ്പുറം സ്വാദേശിയുടെ കടയിൽ സ്ഥിരം സന്ദര്‍ശകനായ അസാം സ്വദേശിയാണ് യുവാവിനെ പറ്റിച്ചത്. തന്‍റെ സഹോദരന്‍ തൃശ്ശൂരിലെ ഒരു വീട്ടില്‍ കിണര്‍ കുഴിക്കുന്നതിനിടെ ലഭിച്ച സ്വര്‍ണതോണി മറ്റാരും അറിയാതെ വില്‍ക്കാന്‍ സഹായിക്കണം എന്നാണ് ഇയാള്‍ ആവശ്യപ്പെട്ടത്. ആരും അറിയാതെയിരിക്കാന്‍ താന്‍ വാങ്ങാം എന്ന് യുവാവ് സമ്മതിച്ചു. അതിനെ തുടര്‍ന്ന് തൃശ്ശൂര് എത്തി തോണി കണ്ട് ബോധ്യപ്പെടാന്‍ അസാം സ്വദേശി കഴിഞ്ഞാഴ്ച ആവശ്യപ്പെട്ടു. സ്വര്‍ണത്തോണിയെന്ന് പറഞ്ഞ് വ്യാജസ്വര്‍ണം നല്‍കി ഇതര സംസ്ഥാന തൊഴിലാളി തട്ടിയത് 3 ലക്ഷം രൂപ.

ALSO READ: യുഎഇയിൽ പത്തുവയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ഇന്ത്യൻ സ്വദേശി അറസ്റ്റിൽ

സ്വർണ തോണിയുടെ ഭാഗമെന്ന് പറഞ്ഞ് നല്‍കിയ ചെറിയ കഷ്ണം സ്വര്‍ണ്ണമാണെന്ന് ബോധ്യപ്പെട്ട യുവാവ് 3 ലക്ഷം നല്‍കി തോണി വാങ്ങി. എന്നാല്‍ പിന്നീട് പരിശോധിച്ചുപ്പോള്‍ അത് വ്യാജമാണെന്ന് ബോധ്യമായി. ഇതിനെ തുടര്‍ന്ന് മങ്കട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ പൊലീസ് ഇതരസംസ്ഥാന തൊഴിലാളിക്കായി തിരച്ചിലിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button