KeralaLatest NewsIndia

കക്കാടംപൊയിലിലെ റിസോര്‍ട്ട് പീഡനക്കേസ്, പെൺകുട്ടിയെ പ്രലോഭിപ്പിച്ചത് സിനിമാ-സീരിയല്‍ രംഗത്ത് വന്‍ ഓഫറുകള്‍ നല്‍കി :പ്രമുഖരുള്‍പ്പെടെ നാല്പതോളം പേരെ ചോദ്യം ചെയ്യുന്നു

നാട്ടുകാര്‍ സംശയമുന്നയിച്ചതോടെ കൂടരഞ്ഞി കക്കാടംപൊയിലിലെ സ്വകാര്യ റിസോര്‍ട്ടില്‍ തിരുവമ്പാടി പൊലീസ് പരിശോധന നടത്തിയപ്പോള്‍ പെണ്‍വാണിഭ സംഘം പിടിയിലാവുകയായിരുന്നു.

കോഴിക്കോട്: കോഴിക്കോട് കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ ഉള്‍പ്പെടെ ചിക്കമംഗളൂരു സ്വദേശിയായ പതിനാറുകാരിയെ നിരവധി പേര്‍ക്ക് കാഴ്ചവച്ച കേസില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകള്‍. സംഘത്തിന് മയക്കുമരുന്ന് ഇടപാടും ഉണ്ടായിരുന്നതായാണ് പറയുന്നത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 12നാണ് കേസിനാസ്പദമായ സംഭവം. നാട്ടുകാര്‍ സംശയമുന്നയിച്ചതോടെ കൂടരഞ്ഞി കക്കാടംപൊയിലിലെ സ്വകാര്യ റിസോര്‍ട്ടില്‍ തിരുവമ്പാടി പൊലീസ് പരിശോധന നടത്തിയപ്പോള്‍ പെണ്‍വാണിഭ സംഘം പിടിയിലാവുകയായിരുന്നു.

റിസോര്‍ട്ട് ഉടമ മലപ്പുറം ചീക്കോട് സ്വദേശി മുഹമ്മദ് ബഷീര്‍ (49), വളമംഗലം പൂക്കോട്ടൂര്‍ മന്‍സൂര്‍ പാലത്തിങ്കല്‍ (27), കൊണ്ടോട്ടി തുറക്കല്‍ നിസാര്‍ ബാബു (37) എന്നിവരാണ് അന്ന് അറസ്റ്റിലായത്. ഇവരില്‍ നിന്നാണ് വയനാട്ടിലെ റിസോര്‍ട്ടുകളിലുള്‍പ്പെടെ വച്ച്‌ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായത്. തുടര്‍ന്ന് കേസ് കോഴിക്കോട് റൂറല്‍ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.

പെണ്‍കുട്ടിയെ വയനാട്ടിലെത്തിച്ച ചിക്കമംഗളൂരു സ്വദേശി ഫര്‍സാന (25)​ എന്ന യുവതിയെ പിന്നീട് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. ഇവരെ ചോദ്യംചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യപ്രതി വയനാട്ടിലെ ഏജന്റ് വയനാട് മടക്കിമല സ്വദേശി ടി.കെ. ഇല്യാസിനെയും അന്വേഷണസംഘം പിടികൂടി. പെണ്‍കുട്ടിയെ നൂറോളംപേര്‍ പീഡിപ്പിച്ചതായാണ് പുറത്തുവരുന്ന വിവരം.കേസില്‍ യുവതി ഉള്‍പ്പെടെ അഞ്ചുപേരെയാണ് പൊലീസ് ഇതുവരെ അറസ്റ്റുചെയ്തത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ള ചിലരെ തിരിച്ചറിഞ്ഞതായും അന്വേഷണസംഘം വ്യക്തമാക്കുന്നു.

ഇവരുടെകൂടി അറസ്റ്റ് രേഖപ്പെടുത്തിയാലേ അന്വേഷണം തുടരാനാകൂവെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയെ സിനിമാ- സീരിയല്‍ രംഗത്ത് വന്‍ ഓഫറുകള്‍ നല്കി കേരളത്തിലേക്ക് ഫര്‍സാന കൂട്ടിക്കൊണ്ടുവരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോള്‍ പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നു. നേരത്തെ അറസ്റ്റിലായ ജാമ്യത്തിലിറങ്ങിയ നിസാര്‍ ബാബുവാണ് ഗര്‍ഭത്തിനുത്തരവാദിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയതോടെ ഇയാള്‍ ഒളിവില്‍ പോയി.

കോണ്‍ഗ്രസ് നേതാവിനെ കാണാനില്ലെന്ന് പറഞ്ഞ് ഭാര്യ രംഗത്ത്

കോഴിക്കോട് റൂറല്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍. ഹരിദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.പ്രമുഖരുള്‍പ്പെടെ നാല്പതോളം പേരെ ചോദ്യംചെയ്തതില്‍ നിന്ന് ചിലരെ പ്രതികളാക്കി അറസ്റ്റുചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. പെണ്‍കുട്ടിയെ കക്കാടംപൊയിലിലെ റിസോര്‍ട്ടിലെത്തിച്ച്‌ നാലുദിവസമാകുമ്പോഴേക്കും സംഘം പിടിയിലായിരുന്നു. എന്നാല്‍, വയനാട്ടില്‍ ഒരുമാസത്തോളം പെണ്‍കുട്ടിയെ വിവിധ റിസോര്‍ട്ടുകളിലായി താമസിപ്പിച്ചിരുന്നു

shortlink

Post Your Comments


Back to top button