CricketLatest NewsNewsSports

ഇനി പേരാണ് പ്രശ്‌നമെങ്കില്‍ അതങ്ങ് മാറ്റിയേക്കാം ; പേരു മാറ്റത്തിനൊരുങ്ങി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പേരു മാറ്റത്തിനൊരുങ്ങുന്നു. നിലവില്‍ ഉണ്ടായിരുന്ന ഉള്ള പേരുമാറ്റി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു എന്നാവും മാറുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ നിന്ന് ബാംഗ്ലൂര്‍ എന്ന ഭാഗം ഒഴിവാക്കി റോയല്‍ ചലഞ്ചേഴ്സ് എന്ന് മാത്രമാക്കിയിട്ടുണ്ട് അധികൃതര്‍. ഈ മാസം 16ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും എന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ ബാംഗ്ലൂര്‍ സിറ്റിയുടെ പേര് ബെംഗളൂരു എന്ന് മാറ്റിയിരുന്നു. എന്നാല്‍ അപ്പോഴും റോയല്‍ ചലഞ്ചേഴ്സ് പേരു മാറ്റിയിരുന്നില്ല. ഇതുവരെ ബാംഗ്ലൂര്‍ എന്ന് തന്നെയായിരുന്നു ടീമിന്റെ പേരിനൊപ്പം ഉണ്ടായിരുന്നത്.

എന്നാല്‍ ചില ആരാധകര്‍ ടീമിന്റെ പേരില്‍ നിന്ന് ബാംഗ്ലൂര്‍ മാറ്റി ബെംഗളൂരു എന്നാക്കണമെന്ന ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നു. 1972 വരെ ബെംഗളൂരു എന്നായിരുന്നു ഗാര്‍ഡന്‍ സിറ്റിയുടെ പേര്. തുടര്‍ന്ന് 2014ലാണ് കര്‍ണാടക ഗവണ്‍മെന്റ് ബാംഗ്ലൂരിന്റെ പേര്‍ വീണ്ടും ബെംഗളൂരു എന്നാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button