CricketLatest NewsNewsEntertainmentSports

അമ്മിക്കല്ലില്‍ തേങ്ങാച്ചമ്മന്തി അരച്ച് സംഗക്കാര ; വൈറലായ തേങ്ങയരപ്പിന്റെ ചിത്രങ്ങള്‍ കാണാം

ലണ്ടന്‍: ക്രിക്കറ്റില്‍ ഏറെ ആരാധകരള്ളുതും മാന്യനുമായ കളിക്കാരനാണ് ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റര്‍ കുമാര്‍ സംഗക്കാര. താരത്തിന്റെ ചമ്മന്തി അരയ്ക്കുന്നത് കണ്ട് അന്തംവിട്ടിരിക്കുകയാണ് ഇപ്പോള്‍ മലയാളി ക്രിക്കറ്റ് പ്രേമികള്‍. കാരണം തേങ്ങാച്ചമ്മന്തി എന്ന് കേട്ടാല്‍ വായിലൂടെ കപ്പലോടിക്കുന്നവരാണ് മലയാളികള്‍. ഇപ്പോള്‍ താരത്തിന്റെ ചമ്മന്തിയരക്കുന്ന ഫോട്ടോ കൂടി കണ്ടപ്പോള്‍ മലയാളികള്‍ അതങ്ങ് ഏറ്റെടുത്തു.

ലണ്ടനിലെ സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണ് കുമാര്‍ സംഗക്കാരയുടെ ഈ ചമ്മന്തി അരയ്ക്കല്‍. തേങ്ങയും മുളകും ചേര്‍ത്ത് നല്ല ഒന്നാന്തരം ചമ്മന്തിയാണ് സംഗക്കാരയുടേത് എന്നത് ചിത്രത്തില്‍ നിന്നുതന്നെ വ്യക്തമാണ്. ചമ്മന്തിയുണ്ടാക്കുന്ന ചിത്രം ട്വീറ്റ് ചെയ്തതും സംഗക്കാരയെ മലയാളികള്‍ ഉള്‍പ്പടെയുള്ള ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇത്ര പ്രിയങ്കരമാണോ സംഗക്കാരയ്ക്ക് തേങ്ങാച്ചമ്മന്തി എന്ന് ചോദിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button